താൾ:ശതമുഖരാമായണം.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


11
മൂന്നാംപാദം

വാസവമുഖ്യവന്ദ്യായ നമോ നമഃ
പ്രദ്യുമ്നായാനിരുദ്ധായ ഭരതായ
ധന്വിനേ സംകർഷണായ രുദ്രായ തേ
ശ്രീലക്ഷ്മണായ മഹാത്മനെ സത്വായ
ശ്രീരാഘവായ ശത്രുഘ്‌നായ തേ നമഃ.
നിർമ്മലായാക്ലിഷ്ടകർമ്മണേ ബ്രഹ്മണേ
നിർമ്മമായാഖിലാധാരായ തേ നമഃ.
അച്യുതായാനന്ദരൂപായ രാമായ
സച്ചിൽസ്വരൂപായ സത്യായ തേ നമഃ."
മങ്ങാത ഭക്ത്യാ പരമപുരുഷനേ
മംഗലം ചൊല്ലി സ്തുതിച്ചുടൻ‌ധ്യാനിച്ചു
പാവനനാകിയ പാവനി തന്നുടെ
ഭാവനയാലേ തെളിഞ്ഞു വിളങ്ങിനാൻ.
വിസ്വാസഭക്ത്യാ ജയിച്ചു ശത്രുക്കളേ
വിശ്വം‌നിറഞ്ഞ രൂപേണ നിന്നീടിനാൻ.
ഇസ്തുതി ഭക്ത്യാ ജപിക്കുന്ന മർത്ത്യനു
ശത്രുനാശം ഭവിക്കും നഹി സംശയം.
 പവനസുതമവനതമുഖാംബുജം കണ്ടുടൻ
ഭുവനപതി പൂർണ്ണസന്തുഷ്ട്യാ മരുവിനാൻ.
അഥ ഝടിതി ശതവദനനഖിലജഗദീശ്വര-
മാലോക്യ യുദ്ധാങ്കണസ്ഥിതം രാഘവം
നിജമനസി മുഹുരപിച വിസ്മയം കൈക്കൊണ്ടു
നിന്നോരസുരനെക്കണ്ടു രഘൂത്തമൻ.
സമരരസവിവശതരഹൃദയമൊടനന്തരം
സൌമിത്രിയോടു തൻ വില്ലുവാങ്ങീടിനാൻ.
കരകമലധൃതവിശിഖചാപനാം രാഘവം
കണ്ടതിക്രോധം മുഴുത്തോരു ദാനവൻ
കലിതബഹുകലഹരസമകതളിരിൽ വാച്ചോരു
കാലകേയാവലിയോടും ശതാനനൻ
ജ്വലദനലതുലിതശതവദനസഹിതം മുദാ
ജ്യാനാദവും സിംഹനാദവും ചെയ്തുടൻ
പരമപുരുഷനൊടു രണമഴകൊടു തുടങ്ങിനാൻ
പർവ്വതതുല്യശരീരി ശതാനനൻ.

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/11&oldid=174369" എന്ന താളിൽനിന്ന് ശേഖരിച്ചത്