താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂടാതെ, മൂന്നുനാലു പേർ ഉപപ്രസംഗങ്ങൾ ചെയ്യുന്നുണ്ടായിരുന്നാൽ, ഇവരുടെയൊക്കെ പ്രസംഗങ്ങൾ ഏതു പ്രകാരത്തിലാണ് സംക്ഷേപിക്കേണ്ടത്? സഭായോഗത്തെപ്പറ്റിയുള്ള വിവരങ്ങൾ തീരെ ചുരുക്കിയും, പ്രസംഗവിവരങ്ങൾ ചിലരുടെതു മാത്രം വിസ്തരിച്ചും, മറ്റുള്ളവ ഒന്നോ രണ്ടോ വരിയിൽ അടക്കിയും എഴുതുന്നത് യുക്തമായ സമ്പ്രദായമല്ല.".....സഭ........യുടെ അഗ്രാസനാധിപത്യത്തിൽ കൂടുകയും, ആ യോഗത്തിൽ.......... 'സംഘവും സംഘോദ്ദേശ്യവും' എന്ന വിഷയത്തെ സംബന്ധിച്ചു സരസവും സാരഗർഭവുമായ ഒരു ഉപന്യാസം എഴുതിവായിക്കയും, അതിനെ പിന്തുടർന്നു പല മഹാന്മാരും അഭിപ്രായങ്ങൾ പുറപ്പെടുവിക്കയും, ചെയ്തു. അനന്തരം ഹെഡ്‌മാസ്റ്റർ അല്പനേരം ചെയ്ത വാചാപ്രസംഗം ഈ സംഘത്തിന്റെ ഭാവി ശ്രേയസ്സിന് ഏറ്റവും ഉതകുന്നതാണെന്നു നിർമ്മത്സരബുദ്ധികളായ ഏവരും ഐകകണ്ഠ്യേന അഭിപ്രായപ്പെടുന്നതാണ്. പിന്നീട് യോഗത്തിന്റെ മേൽനടത്തിപ്പിലേക്കുവേണ്ടി തൽക്കാലം ഒരു സ്ഥിരപ്രസിഡണ്ടിനെയും സിക്രട്ടറിയെയും നിയമിച്ചും, ശേഷം ഉദ്യോഗസ്ഥന്മാരെ അടുത്ത യോഗത്തിൽ നിയമിക്കുന്നതാണെന്നു വ്യവസ്ഥചെയ്തും പ്രസിഡണ്ടിന്റെ വിലയേറിയ ഉപസംഹാരപ്രസംഗം കഴിഞ്ഞും മഹാരാജാവു തിരുമനസ്സിലേക്കു ആയുരാരോഗ്യസമ്പൽസമൃദ്ധിയെ കാംക്ഷിച്ചും ആറുമണിയോടുകൂടി യോഗം പിരിഞ്ഞു........." ഇങ്ങനെ റിപ്പോർട്ട് എഴുതുന്നതുകൊണ്ട് പ്രസംഗങ്ങളെപ്പറ്റി യാതൊരു വിവരവും വായനക്കാർക്കുണ്ടാകയില്ല. "സരസം", "സാരഗർഭം" "ശ്രദ്ധാർഹം", "വിലയേറിയത്", "ഗണനീയം", എന്നിപ്രകാരം ഓരോ വിശേഷണം ചെയ്തുകൊണ്ടുമാത്രം, പ്രസംഗത്തിന്റെ സാരവും വിലയും, രസവും, ഗണനീയതയും, ശ്രദ്ധാർഹത്വവും, മറ്റും, മറ്റും, വായനക്കാരുടെ ഉള്ളിൽ പതികയില്ല. ഇത്തരം റിപ്പോർട്ടുകൾക്കു പത്രപംക്തി ഉപയോഗിക്കുന്നത് പാഴ്‍ചെലവാണ്. റിപ്പോർട്ടർ നടന്ന സംഗതികളെ ആഖ്യാനം ചെയ്യുകയാണു വേണ്ടത്; അഭിപ്രായം പറകയല്ല. യോഗം, പ്രസംഗങ്ങൾ, മുതലായ പലേ ചടങ്ങുകളേയും പരസ്പരം ചേർച്ചയായിരിക്കുംവണ്ണം വർണ്ണിക്കുന്നതിന് കുറെ ബുദ്ധി കൗശലം ഉപയോഗിക്കേണ്ടിവരും. ഒരു ഒന്നര പംക്തിയിൽ അടങ്ങേണ്ട റിപ്പോർട്ടിൽ, യോഗപ്രാരംഭം,