താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അധ്യക്ഷന്റെ ഉപക്രമപ്രസംഗം, കത്തുകൾ വായിച്ചിരുന്നാൽ ആ വിവരം ഇവയൊക്കെ കാൽപംക്തിയിൽ നിറുത്തണം; പ്രധാന പ്രസംഗകർത്താവിന്റെ പ്രസംഗത്തിനായി മുക്കാൽ പംക്തിയും; ശേഷമുള്ളവരുടെ പ്രസംഗങ്ങൾക്കും ഉപസംഹാരത്തിനുമായി അര പംക്തിയും വിനിയോഗിക്കണം. ഈ ക്രമത്തിലായാൽ, റിപ്പോർട്ട് ചേർച്ചയായിരിക്കും. പ്രസംഗങ്ങൾ സംക്ഷേപിക്കുമ്പോൾ ഓർമ്മവെയ്ക്കേണ്ട രണ്ടുകാര്യങ്ങൾ (1) പ്രസംഗകർത്താവിന്റെ ആശയങ്ങൾ ഗ്രഹിക്കുകയും, (2) കഴിയുന്നെടത്തോളം ചുരുക്കമായിട്ടുമാത്രം കടലാസും പെൻസിലും ഉപയോഗപ്പെടുത്തുകയും ആകുന്നു. പ്രസംഗം ചുരുക്കെഴുത്തിൽ കുറിച്ചെടുത്തതുകൊണ്ടായില്ലാ; അതിന്റെ സാരം ഗ്രഹിച്ചിട്ടില്ലാഞ്ഞാൽ സംക്ഷേപിച്ചെഴുതാൻ സാധ്യമല്ല. അതിന്മണ്ണം തന്നെ, ഒട്ടേറെ സൂചനകൾ എഴുതിവെച്ചുകൊണ്ട് അവയെ വായിച്ചു ക്ലേശപ്പെടുത്തുന്നതിനെക്കാൾ, ആവശ്യമായ സാരഭാഗം മാത്രം കുറിച്ചിരുന്നാൽ, ശ്രമം കുറയും. പത്തുവരിയിൽ സംക്ഷേപിക്കുന്നതിന് മുപ്പതുവരി സൂചനകൾ എഴുതിയെടുക്കരുത്. ഒരു പ്രസംഗം നടന്നുകൊണ്ടിരിക്കവേതന്നെ, അതിലെ സാരഭാഗങ്ങൾ കുറിച്ചുകൊള്ളുക റിപ്പോർട്ടു എഴുതിക്കൊള്ളുക-ഈ രണ്ടു പ്രവൃത്തിയും ഒന്നായി ചെയ്യാൻ ശീലമുള്ളവരുണ്ട്. ഇത് നല്ലവണ്ണം പഴമപരിചയത്താൽ വശപ്പെടേണ്ടതാണ്. മനസ്സിനെ ഒരു കാര്യത്തിൽത്തന്നെ പിടിച്ചുനിർത്തി ശീലിപ്പിച്ചാലേ ഇപ്രകാരം സാധ്യമാവൂ. പിന്നെ, റിപ്പോർട്ടർ ഓർമ്മവയ്ക്കേണ്ട മറ്റൊരു കാര്യം, ഒരു പ്രസംഗം ചുരുക്കെഴുത്തിൽ എഴുതിയെടുക്കുമ്പോൾ തന്നെ മുഖ്യമായ ഘട്ടങ്ങൾ പ്രത്യേകം വരയിട്ട് അടായാളപ്പെടുത്തിക്കൊള്ളൂകയാകുന്നു. റിപ്പോർട്ടെഴുതുന്ന സമയം പ്രസംഗം മുഴുവൻ വീണ്ടും വായിച്ചുനോക്കുന്നതിനു പകരം, സംക്ഷേപിപ്പാൻ കഴിയുന്നതാണ്. എല്ലാ പ്രസംഗങ്ങളും ഒരേ വിധത്തിൽ സംക്ഷേപിക്കേണ്ട ആവശ്യമുണ്ടായിരിക്കയില്ല. ചില പ്രസംഗങ്ങളെപ്പറ്റി രണ്ടുമൂന്നു 'സ്റ്റിക്ക്' അടങ്ങുന്ന റിപ്പോർട്ടേ ആവശ്യപ്പെടൂ. ഈ സംഗതിയിൽ യാതൊന്നും കുറിച്ചുവെപ്പാൻ ഉദ്യമിക്കരുത്; ശ്രദ്ധവെച്ചു കേട്ട് ഓർമ്മയിൽ നിന്നു എഴുതണം. ഇപ്രകാരം ശീലിച്ചാൽ, സാരഭാഗങ്ങൾ അവധാരണം