താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിചയപ്പെട്ടിരിക്കേണമെന്നും, അതിലേക്കായി അവൻ സാഹിത്യഗ്രന്ഥങ്ങൾ പരിശീലിക്കേണമെന്നും മുൻപ് പറഞ്ഞിട്ടുണ്ട്. അവന്റെ സാഹിത്യപരിചയം ഈവക കാര്യങ്ങളിൽ സഹായമായിത്തീരുന്നതാണ്. ഒരു പ്രസംഗകർത്താവ് ഒരുപദ്യമോ, പഴമൊഴിയോ, മറ്റുസംഗതികളോ ശരിയല്ലാത്തവിധം പറഞ്ഞിരുന്നാൽ, റിപ്പോർട്ടർ അതേ വിധത്തിൽ തെറ്റുതന്നേ എഴുതേണമോ, അതിനെ ശരിപ്പെടുത്തി എഴുതേണമോ, ഏതാണ് ചെയ്യേണ്ടത്? നിസ്സാരന്മാരായും കൃത്യശ്രദ്ധയില്ലാത്തവരായുമുള്ള പ്രസംഗകർത്താക്കന്മാർക്കു, അവരുടെ തെറ്റുകളെ തിരുത്തിയാലും ഇല്ലെന്നാലും, ഒന്നും ദൂഷ്യമായി വരാനില്ല. പ്രമാണികളായുള്ളവർ പ്രമാദത്താൽ പറയുന്ന തെറ്റുകളെ അതേവിധം പ്രസ്താവിച്ചിരുന്നാൽ, തെറ്റിപ്പോയത് പ്രമാണികൾക്കല്ല, റിപ്പോർട്ടർക്കാണ്, എന്നേ പത്രവായനക്കാർ ഗണിക്കയുള്ളൂ. ആകയാൽ, തെറ്റുകളെ തിരുത്തി എഴുതുകയാണ് റിപ്പോർട്ടരുടെയും പത്രത്തിന്റെയും യോഗ്യതയെ രക്ഷിപ്പാൻ ചെയ്യേണ്ടത്. എന്നാൽ, പ്രത്യേകമായ ഉദ്ദേശത്തോടുകൂടി ഒരു പ്രസംഗകർത്താവ് വല്ല പദ്യത്തെയോ പഴമൊഴിയെയോ, ഭേദപ്പെടുത്തി പറയുന്നതായിരുന്നാൽ, അതിനെ മാറ്റി, ശരിപ്പെടുത്തിയെഴുതരുത്. ശ്ലോകങ്ങളോ പാട്ടുകളോ, മറ്റു പദ്യകൃതികളോ എടുത്തെഴുതുമ്പോൾ, മൂലം ഓർമ്മയില്ലെങ്കിൽ, അവയുടെ അർത്ഥം സ്വന്തവാക്കിൽ എഴുതുക എന്ന പരാവർത്തനം ചെയ്യാൻ തുനിയരുത്; അവയെ വിട്ടുകളഞ്ഞാലും വൈഷമ്യമുണ്ടാകയില്ല. സ്വന്തവാചകത്തിൽ അർത്ഥമെഴുതിയാൽ അബദ്ധം പിണഞ്ഞു എന്നു വരാം.

പ്രസംഗം നടന്നുകൊണ്ടിരിക്കുമ്പോൾ, ഇടയ്ക്കിടെ ആഹ്ലാദസൂചകമായോ, നിന്ദാസൂചകമായോ, അനുമോദനാർത്ഥമായോ, ഓരോരോ ശബ്ദങ്ങൾ ശ്രോതാക്കൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിൽ, അവ യഥാസ്ഥാനം കുറിക്കണം. സദസ്സിന്റെ വല്ല മൂലകളിലുമിരുന്ന് വിരോധപക്ഷക്കാർ, നിന്ദാഗർഭമായി ഒന്നോ രണ്ടോ കൈകൊട്ടുക. ചിരിക്കുക, ചില വ്യാക്ഷേപക ശബ്ദങ്ങൾ പുറപ്പെടുവിക്കുക ഇവയ്ക്കും; സദസ്യർ ഒന്നായി ഉത്സാഹാർത്ഥം കൈകൊട്ടിക്കൊണ്ടിരിക്കെ, ഇടയ്ക്കിടെ 'കേൾപ്പിൻ' 'കേൾപ്പിൻ' എന്നു അനുകൂലാഭിപ്രായസൂചകമായി പറക, ഇവയ്ക്കും