താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാതൊരുവനും സമ്മതം ഉണ്ടാകയില്ല; അങ്ങനെ തെറ്റിപ്പറഞ്ഞിരുന്നാൽ, സന്തോഷമുണ്ടായിരിക്കയില്ല.

ചില സഭകളിലും, കോടതികളിലും, ചില സന്ദർഭങ്ങളിൽ നടക്കുന്ന സംഗതികൾ പൊതുജനങ്ങളെ അറിയിക്കുന്നത് വിഹിതമല്ലെന്ന് അധികൃതന്മാർ നിശ്ചയിച്ചിരിക്കാം. ആ സന്ദർഭങ്ങളിൽ പത്ര പ്രതിനിധികളെ അവിടെ കടത്തി വിടുമാറില്ല; റിപ്പോർട്ടർമാർ ഹാജരായിരിക്കുമ്പോഴാണ് ഇങ്ങനെയൊരു സന്ദർഭം വരുന്നതെങ്കിൽ ആ സമയം റിപ്പോർട്ടർമാരോടു വിവരം പറയുകയും, അവർ പുറമെ പോകയും ചെയ്യുന്നു. പക്ഷേ അവിടെ ഇരുന്നാൽ കൂടി വിവരങ്ങൾ റിപ്പോർട്ടിൽ ചേർക്കയില്ല. കോടതികളിൽ സാധാരണ, ഏതു കേസും പൊതുജനങ്ങൾക്കറിവാൻ തക്ക വിധത്തിലാണ് വിചാരണ ചെയ്യുന്നത്. ചില കേസുകളിൽ പൊതുജനഹിതത്തിനു ഹാനികരമായ സംഗതികൾ ഉണ്ടായിരുന്നാൽ, അവയെ പത്രങ്ങളിൽ പ്രതിപാദിക്കരുതെന്ന് ന്യായാധിപതിമാർ ആജ്ഞാപിക്കുന്നതിനെ റിപ്പോർട്ടർ അനുസരിക്കേണ്ടതാണ്. കോടതിയുടെ കല്പനയെ ലംഘിക്കുന്ന റിപ്പോർട്ടർമാർ അവരുടെയും പത്രത്തിന്റെയും നിലയെ അപകടപ്പെടുത്തുന്നതായിവരും. മറ്റു ചില സംഘങ്ങൾ ഉണ്ട്: ഇവ നഗര പരിപാലന സഭകൾക്കൊപ്പം ദേശഭരണകാര്യങ്ങൾക്കായി ഏർപ്പെടുത്തപ്പെട്ടവയായിരിക്കയില്ല; പൊതുജനങ്ങൾക്ക് ഇവയുടെ നടത്തിപ്പിനെപ്പറ്റി അറിഞ്ഞിരിപ്പാൻ അവകാശമുണ്ടായിരിക്കുമെങ്കിലും, ഇവ പകുതിയോളം സ്വകാര്യമായും, ശേഷം മാത്രം പരസ്യമായും നടപടികൾ നടത്തുന്നവയാകയാൽ, ഇവയുടെ നടപടികളെപ്പറ്റി റിപ്പോർട്ടു ചെയ്യുന്നതു കുറെ കരുതി ചെയ്യേണ്ട പ്രവൃത്തിയാണ്. ഒരു കൂട്ടുവ്യാപാരസംഘത്തിലെ ഓഹരിക്കാരുടെ യോഗങ്ങൾ, പഞ്ചായത്തുയോഗങ്ങൾ മുതലായവ ഇത്തരത്തിലുള്ളവയാണ്. ഇവയിൽ പത്രപ്രതിനിധികൾക്ക് പ്രവേശനം ഇല്ല എന്നു വല്ലവരും പറയുന്നതിനെ കേട്ട് യോഗത്തിൽ ഹാജരാകാതെ പിന്തിരിയരുത്. പത്രക്കാരന്റെ പ്രവൃത്തി അനുസരിച്ച്, യോഗസ്ഥലത്തു കൂസൽകൂടാതെ കടക്കണം. യോഗം കൂടുന്നവരിൽ ചിലർ പത്രപ്രതിനിധികളെ അവിടെ ഇരുത്തിക്കൂടുന്നതല്ലെന്നു വിരോധം പറയുമായിരിക്കും. അത് ഗണ്യമാക്കേണ്ട. യോഗം ഐക്യകണ്ഠ്യേന ആവശ്യപ്പെടുന്നത്