താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പോകുന്ന കുട്ടിത്തരക്കാരനായ റിപ്പോർട്ടർ തുടക്കത്തിൽ കുറെ കുഴങ്ങിയേക്കും. എന്താണ് കുറിച്ചെടുക്കേണ്ടത്, ഏതാണ് ഉപേക്ഷിക്കേണ്ടത്, എന്നു നിശ്ചയമില്ലാതെ അവൻ അമ്പരന്നിരിക്കുമ്പോൾ, പഴമപരിചയക്കാരനായ റിപ്പോർട്ടർ തീരെ വാട്ടംതട്ടാതെ സാരഭാഗങ്ങൾ കുറിച്ചെടുക്കുന്നുണ്ടായിരിക്കും. ഇങ്ങനെ കുഴങ്ങിപ്പോവാതിരിക്കേണ്ടതിന്ന്, റിപ്പോർട്ടർ ചെയ്യേണ്ടതായ മുൻകരുതൽ, മേല്പടിസഭകളുടെ കഴിഞ്ഞ യോഗങ്ങളിൽ നടന്ന ആലോചനകളുടെയും മറ്റും റിപ്പോർട്ടുകൾ വായിച്ചു മനസ്സിലാക്കുകയും, അന്നത്തെ പ്രവൃത്തികൾ എന്താണെന്നു മുൻകൂട്ടി അറിയുകയും ആകുന്നു. മുൻയോഗനടപടികളെപ്പറ്റി തന്റെ പത്രത്തിൽ തന്നെയും പ്രസ്താവിച്ചിരിന്നിരിക്കും. ഇവയൊക്കെ ഗ്രഹിച്ചിരുന്നാൽ, താൻ ഹാജരാകുന്ന യോഗത്തിലെ നടപടികളെ എളുപ്പം പിന്തുടരാം: മുമ്പത്തെ റിപ്പോർട്ടുകളെ തുടർന്നുകൊണ്ടുപോവാൻ വേണ്ടിയ വിവരങ്ങൾ മാത്രം കുറിച്ചെടുക്കുകയും ചെയ്യാം. ചിലപ്പോൾ, സഭവക നടപടിവിവരങ്ങൾക്ക്, 'റിപ്പോർട്ടുകൾ' സഭയിൽനിന്നുതന്നെ അച്ചടിപ്പിച്ച് തയ്യാറാക്കിയിരിക്കും; ഇവയിൽ ഒരു പ്രതി കിട്ടിയാൽ, റിപ്പോർട്ടർക്കു ചുരുക്കെഴുത്തിൽ കുറിച്ചെടുക്കേണ്ട പണി കൂടാതെ കഴിയും. എഴുതി വായിക്കുന്ന രേഖകളൊന്നും, വായിക്കുമ്പോൾ, ചുരുക്കെഴുത്തിൽ സംഗ്രഹിക്കാതെ കഴിക്കാം; അവ പിന്നാലെ കുറിച്ചെടുക്കാം. വാചാപ്രസംഗിക്കുന്ന സംഗതികളെയോ സംക്ഷേപിച്ചെഴുതിക്കോള്ളേണ്ടു. സഭകളിൽ ഓരോരോ നിശ്ചയങ്ങൾ സമർപ്പിക്കയും പ്രസംഗിക്കയും ചെയ്യുന്നവരെ തിരിച്ചറിയണം; പേര് നിശ്ചയമില്ലെങ്കിൽ, സൂചനകൾ കുറിക്കുമ്പോൾ, അവരുടെ അഭിജ്ഞാനം ഉണ്ടാക്കത്തക്ക വല്ല അടയാളവും കുറിച്ചുകൊള്ളുകയും, യോഗം കഴിഞ്ഞശേഷം, വേണ്ട സംശയനിവാരണം ചെയ്തുകൊള്ളുകയും വേണം. 'നരച്ച കറുപ്പൻ', 'കുടവഡ്ഢി', 'കണ്ണടക്കാരൻ', 'ചെമന്ന തലപ്പാവു'--ഇത്യാദി ഓരോ അടയാളപ്പേരുപയോഗിക്കാവുന്നതാണ്. യാതൊരാളുടെയും പേര് മാറിപ്പറയരുത്; അതുപോലെതന്നെ, യാതൊരുവന്റെയും അഭിപ്രായം മറ്റൊരുവന്റെ വകയായിട്ടും റിപ്പോർട്ടിൽ ചേർക്കരുത്. ആരാന്റെ കുട്ടികളുടെ അച്ഛനാണു താൻ, എന്ന് അവാസ്തവ വാർത്ത പരത്തുന്നതിന്