Jump to content

താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കളിൽ) ഇട്ടിരിക്കുന്നതിനാൽ, പകർപ്പിലെ ഒരക്ഷരത്തിന്നു പകരം പെട്ടിയിലെ ഒരറയിൽനിന്ന് ആ അക്ഷരം പതിക്കുന്ന അച്ചാണി പെറുക്കി എടുക്കാൻ എളുപ്പമുണ്ട്. അച്ചുനിരത്തുകാരൻ, തന്റെ കൈയിൽ എത്തിയിരിക്കുന്ന 'പകർപ്പ്' (കോപ്പി) തന്റെ മുമ്പാകെ മേലത്തെ പെട്ടിക്കു മീതെയോ, തന്റെ സ്റ്റിക്കിൽകൂടെ 'കോപ്പിക്ലിപ്പ്' ('പിടിച്ചുമുറുക്കി') എന്ന ഉപകരണത്തിലോ വെച്ചുകൊണ്ട്, അതു വായിച്ച്, അറകളിൽനിന്ന് ഓരോരോ അച്ചാണികൾ പെറുക്കി എടുത്തു തന്റെ കൈയിലുള്ള 'സ്റ്റിക്ക്' എന്ന ഉപകരണത്തിൽ നിരത്തുന്നു. സ്റ്റിക്ക് എന്നത് അച്ചാണികളെ അടുക്കി നിറയ്ക്കാനുള്ള ഒരു ചെറിയ ലോഹപ്പെട്ടിയാണ്; ഇതിന്ന് മേൽമൂടിയില്ല; നാലുവശങ്ങളിൽ ഒന്നു മാത്രം തുറന്നിട്ടുമുണ്ട്; കൈയിൽ പിടിച്ചുവെച്ചുകൊൾവാൻ വേണ്ടിയും, ആവശ്യംപോലെ നീളം കൂട്ടുന്നതിന്നായും, അടിത്തട്ടും ഒരു വശവും നീട്ടിയിരിക്കുന്നു. പത്രത്തിലേക്കു അച്ചു നിരത്തുമ്പോൾ, സ്റ്റിക്ക് പെട്ടിയുടെ നീളം പത്രപംക്തിയുടെ വീതിക്കു സമമാക്കിയിരിക്കും. ഇതിന്നുള്ളിൽ, സാധാരണമായി, പത്തു പന്ത്രണ്ടു വരി അച്ചാണികൾ നിരത്താം. പകർപ്പിലെ ഓരോ അക്ഷരത്തിനും പകരം ഓരോ അച്ചാണി എടുത്തു നിരത്തുകയും, ക്രമേണ ഓരോ വാക്കുകൾ തികയുകയും, സ്റ്റിക്ക് നിറയുകയും ചെയ്യുന്നു. ഈ അച്ചുനിരത്തു പണിക്കു ഇപ്പോൾ പരിഷ്കൃതയന്ത്രങ്ങളും ഏർപ്പാടിൽ ആയിട്ടുണ്ട്; ഇത്, വളരെ മൂലധനശക്തിയുള്ള പത്രങ്ങൾ അച്ചടിക്കുന്ന അച്ചുകൂടങ്ങളിൽ കാണാവുന്നതാണ്. 'സ്റ്റിക്ക്' നിറഞ്ഞു കഴിഞ്ഞാൽ, അത്രയും അച്ചാണിക്കൂട്ടത്തിന് 'മാറ്റർ' എന്നു പേരു പറയുന്നു; ഇത് സ്റ്റിക്കിൽനിന്ന് ഇളക്കി, ഒരു 'ഗാലി'യിൽ 'ഇറക്കുന്നു'. 'ഗാലി' എന്നതു, നീണ്ട് വീതി ചുരുങ്ങിയ ഒരു ചതുരശ്രമായ പാത്രമാണ്; ഇത്, മരപ്പലകയാലോ, പിത്തള തുടങ്ങിയ ചില ലോഹങ്ങളിൽ ഉള്ള തകിടിനാലോ നിർമ്മിക്കുന്നതാണ്. അടിത്തട്ടും, രണ്ടു നീണ്ട വശങ്ങളിലും ഒരു കുറുകിയ വശത്തിലും മരച്ചട്ടങ്ങളും, വെച്ചുമുറുക്കിയ പാത്രമാണിത്. ചട്ടങ്ങൾക്ക് അച്ചാണിയുടെ മുക്കാലോളം എകരമേ ആകാവൂ. ഈ പാത്രത്തിന്റെ വീതി പലതരത്തിലാണ്: പത്രപംക്തിയുടെ വീതിയിൽ അല്പം കുറഞ്ഞോ ചിലത് ഇരട്ടിച്ചോ ഇരിക്കാം. മേൽവിവരിച്ച പ്രകാരം, അച്ചുനിരത്തി,