താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആരംഭത്തിൽ ഇടത്തറ്റത്തു എഴുതി, ഒരു രോധിനിചിഹ്നമായ ചെറിയ വരയിട്ട് അതിനെ തുടർന്ന് വർത്തമാനം എഴുതുകയാണ് സാധാരണമായി സ്വീകരിക്കപ്പെട്ടിരിക്കുന്ന സമ്പ്രദായം. തലവാചകം, വർത്തമാനത്തിന്റെ സ്വഭാവം.ഇന്നതാണെന്നു പ്രഥമതഃ തോന്നിക്കുമാറോ അല്ലെങ്കിൽ വായനക്കാരെ അതിലേക്കു ആകർഷിക്കുമാറോ ആയിരിക്കണം. ഒരുവൻ വെള്ളത്തിൽവീണ് മുങ്ങിമരിച്ചു എന്ന സംഭവത്തെ കഥിക്കുന്നതാണെങ്കിൽ, അതിനു 'മുങ്ങിമരണം-' എന്ന രീതിയിൽ തലവാചകം എഴുതുകയല്ലാതെ, 'ഒരു വിശേഷം' എന്നോ 'ജലക്രീഡ' എന്നോ മറ്റൊ അസംബന്ധമായിട്ടുള്ള തലവാചകം വയ്ക്കരുത്. 'എന്നാൽ' എങ്കിലും ' വീണ്ടും' മുതലായ പദങ്ങൾ വാചകങ്ങളുടെ മുമ്പിൽവെച്ചു തൊടുത്തുകെട്ടി വർത്തമാനത്തെ ദുർഗ്രഹമായ വിധത്തിൽ വളച്ചുപൊളച്ചു പറയുന്ന സമ്പ്രദായം തീരെ വർജ്ജ്യമാണ്. സ്വഭാഷാപദങ്ങൾ യഥേച്ഛം ലഭിക്കുന്നെടത്തു അന്യഭാഷാപദങ്ങളെ കുത്തിച്ചെലുത്തിയും ഭംഗിക്കുവേണ്ടി അനാവശ്യമായ പഴമൊഴികൾ നിറച്ചും വർത്തമാനമെഴുതുന്നതു തീരെ അക്ഷേപയോഗ്യമാകുന്നു. ഇതാ പകർക്കുന്ന വർത്തമാനക്കുറിപ്പുകളെ നോക്കുക:

"ശ്രീവർദ്ധനപുരം.
കാലാവസ്ഥ

"വേനലിന്റെ കാഠിന്യം പരിതപ്തമായിരിക്കുന്നു. ജനങ്ങളുടെ ദേഹസൗഖ്യം അത്ര സുഗമമല്ല. കൂപതടാകങ്ങളിൽ ജലം കർദ്ദമസമ്മിളിതമായിട്ടാണ് കാണപ്പെടുന്നത്. തേങ്ങ അനേകദുർല്ലഭമായിരിക്കുന്നു. തന്നിമിത്തം വെളിച്ചെണ്ണാദികൾക്കും വിലകൂടുതലാണ്. ആടുമാടുകളും അഹാരപത്രങ്ങൾ കിട്ടാതെ ശബ്ദോൽപാദനത്തിന്നു പോലും ശക്തിയെന്നിയെ ഉറക്കം തൂങ്ങുന്നു..........."


('സുജനാനന്ദിനി'--1906--ഫെ. 2-ാംനു)



"എറണാകുളം.

"പ്രിയപത്രാധിപസ്സാറെ, നമ്മുടെ മാരുതഭഗവാന്റെ ഉപദ്രവം ഈയിടെ ഇവിടെ കുറെ കലശലുതന്നെയാണ്. ഇദ്ദേഹം അധികമായി ഉപദ്രവിക്കുന്നത് ഡർബാർ റോഡിന്നരുകിൽ പടിഞ്ഞാറോട്ടഭിമുഖമായി ഇരിക്കുന്ന