Jump to content

താൾ:വിരുതൻ ശങ്കു.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
_ 8 _

ഡിസ്ട്രിക്ട് മജിസ്ട്രേട്ടു കോൎട്ടിൽ കേസ്സിനുവേണ്ടി അച്ചുതമേനോൻ തൃശ്ശിവപേരൂൎക്ക് വന്നതു 1087 കടൎക്കടകത്തിലാണ്. അന്നു ഞാൻ ഒരുമിച്ച് ഒരു ദിവസം താമസിച്ചാണ് അച്ചുതമേനവൻ നാട്ടിലേയ്ക്കു മടങ്ങിപ്പോയത്. അന്നു കണ്ടപ്പോൾ ശരീരത്തിന്റെ സാമാന്യം ശോഷണം പററി മുമ്പുണ്ടായിരുന്ന ദാർഢ്യവും ബലവും ധാരാളം കുറഞ്ഞിട്ടുണ്ടായിരുന്നുവെങ്കിലും തക്കതായ ചികിത്സയും ക്രമമായ ദിനചൎയ്യയും നടത്തി വലുതായ മനഃക്ലേശങ്ങൾ ഒന്നും കൂടാതെ ഇരുന്നാൽ കുറെക്കാലം കൂടി ജീവിച്ചിരിക്കാൻ സാദ്ധ്യമായിട്ടുള്ളതായിരുന്നു എന്നുതന്നെയായിരുന്നു എന്റെ വിശ്വാസം. അച്ചുതമേനോൻ സ്വതേ തന്നെ ഒരു ധീരപ്രകൃതിക്കാരനായിരുന്നതിനാൽ അരോഗത സമ്പാദിക്കാൻ കഴിയുന്ന ശ്രമം ചെയ്യാൻ ഒരുക്കമുള്ള ആളും ആയിരുന്നു.

1087 കൎക്കടകത്തിൽ അച്ചുതമേനവൻ തൃശ്ശിവപേരൂൎക്കു വന്നപ്പോൾ നോവലിന്റെ കാൎയ്യത്തെപ്പറ്റി, ഞങ്ങൾ രണ്ടുപേർക്കും ആ സംഗതി വേറെ കാൎയ്യങ്ങൾ നിമിത്തം ഓൎമ്മയിൽ വരാതിരുന്നതിനാൽ, യാതൊന്നും തമ്മിൽ സംസാരിക്കയുണ്ടായില്ല. തൃശ്ശിവപേരൂരിൽനിന്നു മടങ്ങിപ്പോയശേഷം മദ്രാസിൽവെച്ച് എഴുതിയ ബുക്കു പട്ടഞ്ചേരിയിൽ അതു വെച്ചിരുന്ന സ്ഥലത്തും ഇരുന്നു നിശേഷം ചിതൽ പിടിച്ചു നശിച്ചുപോയതായി കണ്ടുവത്രേ. ഇപ്പോൾ അച്ചടിച്ചിട്ടുള്ളതും അതിനുശേഷം രണ്ടാമത് എഴുതിയുണ്ടാക്കിയതാണു്. ആദ്യം എഴുതിയതു നശിച്ചുപോയതിനാൽ വലുതായ വ്യസനം തട്ടീട്ടുണ്ടായിരു

"https://ml.wikisource.org/w/index.php?title=താൾ:വിരുതൻ_ശങ്കു.pdf/5&oldid=221276" എന്ന താളിൽനിന്ന് ശേഖരിച്ചത്