ന്നു. ആ കാരണത്താലും മറ്റു പ്രകാരത്തിലുള്ള ചില ശല്യങ്ങളാലും കഠിനമായ മനോവേദന തട്ടി രോഗത്തിന്നു വിനയുണ്ടായി എന്നും ഊഹിക്കാൻ മാറ്റമുണ്ടു്. ആ സമയത്താണ് നോവൽ മുഴുവനും രണ്ടാമതും എഴുതുവാൻ തീൎച്ചയാക്കിയതും അതിനുവേണ്ടി വലുതായ മനഃക്ലേശം ചെയ്തതും. തൃശ്ശിവപേരൂരിൽ വെച്ചു കണ്ടതിൻ ശേഷം പിന്നെ ഞാൻ അച്ചുത മേനവനെ കണ്ടതും എന്നോടും അവതാരിക എഴുതുവാൻ ആവശ്യപ്പെട്ടു എന്നു മുൻപ്രസ്താവിച്ച ആ അവസരത്തിലാണ്. ഞാൻ അതിന്നും അടുത്തു തന്നെ കൎക്കടകമാസം 15 ാംനയോടുകൂടി എറണാകുളത്തേയ്ക്കു പോകുവാൻ നിശ്ചയിച്ചിട്ടുണ്ടായിരുന്നതിനാൽ പോകുന്നവഴിക്കു തൃശ്ശിവപേരൂർ ഇറങ്ങി മംഗളോദയം കപനിവക അച്ചുകൂടത്തിൽനിന്നും അച്ചടിച്ചുകഴിഞ്ഞിട്ടുള്ളേടത്തോളം ഭാഗങ്ങൾ മേടിച്ചുകൊണ്ടുപോയി വായിക്കണമെന്നും പിന്നീടുള്ള ഭാഗങ്ങളിൽ അച്ചടി തീരുന്ന ഫാറങ്ങൾ അപ്പപ്പോൾ വായിച്ചുനോക്കി ബുക്കും അച്ചടി കഴിയുന്നതോടുകൂടി പ്രസ്താവന തെയ്യാറാക്കി അയക്കണമെന്നും അതിനു കമ്പനി മാനേജരോടും ഏൎപ്പാടു ചെയ്യേണമെന്നും വേറേയും പല സംഗതികളും എന്നോട് അച്ചുതമേനോൻ പറകയുണ്ടായി. എന്റെ സ്നേഹിതൻ ആവശ്യപ്പെട്ടപോലെ ഞാൻ എറണാകുളത്തേയ്ക്കു പോകുംവഴി തൃശ്ശിവപേരൂർ ഇറങ്ങി മംഗളോദയം അച്ചുകൂടത്തിൽ പോയി അതുവരെ അടിച്ചുകഴിഞ്ഞടത്തോളം ഭാഗങ്ങൾ 7-ാം അദ്ധ്യായംവരെ ഉള്ളത്, മേടിച്ചതായ 1088 കൎക്കടകം 19നു വ്യാഴാഴ്ച ദിവസം ആ സ്നേഹിതൻ ഇഹ
താൾ:വിരുതൻ ശങ്കു.pdf/6
ദൃശ്യരൂപം