നാൻ ഈ നോവൽ എഴുതിത്തുടങ്ങിയത്. ഞാൻ തൃശ്ശിവപേരൂർ തഹശീൽദാർ ആയിരിക്കുമ്പോൾ മദ്രാസിൽ നിന്നും ശരീരസുഖവൎത്തമാനങ്ങൾ കൂടക്കൂടെ എനിക്കും എഴുതി അയച്ചിരുന്ന കൂട്ടത്തിൽ ഒരെഴുത്തിൽ രോഗത്തിന്നു വളരെ ശാന്തിയുണ്ടെന്നും, സമയം ചിലവുചെയ്യാൻ താൻ ഒരു മലയാള നോവൽ എഴുതുവാൻ തുടങ്ങീട്ടുണ്ടെന്നും പ്രസ്താവിച്ചിട്ടുണ്ടായിരുന്നു. രോഗത്തിന്നു ചികിത്സിച്ചു താമസിക്കുന്നതുകൊണ്ടു ശരീരത്തിനേയും മനസ്സിനിനേയും അമിതമായി യാതൊരു വിധത്തിലും ക്ലേശിപ്പിക്കരുതെന്നു ഞാൻ മറുപടി അയച്ചതിൽ പ്രത്യേകമായി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. പിന്നീട് ഒന്നുരണ്ടു മാസം കഴിഞ്ഞപ്പോൾ ദീനത്തിന്നു തീരെ ഭേദം കിട്ടുവാൻ പ്രയാസമാണെന്നും, എന്നാൽ കുറെ ആശ്വാസമുണ്ടെന്നും, നോവൽ എഴുതിക്കഴിഞ്ഞു എന്നും, താൻ നാട്ടിലേയ്ക്കു മടങ്ങി വരുന്നുണ്ടെന്നും, മുമ്പത്തെപ്പോലെ തന്റെ തൊഴിലായ വക്കീൽ പണി നടത്തി ഉപജീവനം കഴിപ്പാൻ ദുസ്സാദ്ധ്യമായി തോന്നുന്നു എന്നും മറ്റും കാണിച്ചു നാട്ടിലേയ്ക്കു മടങ്ങിവരുന്നതിനു കുറച്ചു ദിവസം മുമ്പും എനിക്കു തൃശ്ശിവപേരും ഒരു എഴുത്തും അയച്ചിട്ടുണ്ടായിരുന്നു. നാട്ടി ലേയ്ക്കു മടങ്ങിവന്നതിന്റെ ശേഷം പട്ടഞ്ചേരിയിൽ തന്റെ മക്കളുടെ വീട്ടിൽത്തന്നെ പാൎക്കുകയും പ്രത്യേകവേഴ്ചയുള്ള ചില കക്ഷികളുടെ നിർബ്ബന്ധത്താൽ അടുത്തുള്ള ചിറ്റൂർ മുൻസിഫ് മജിസ്ട്രേട്ടു കോർട്ടുകളിൽ ഒന്നോ രണ്ടോ കേസ്സുകൾക്കും തൃശ്ശിവപേരൂർ ഡിസ്ട്രിക്ട് മജിസ്ട്രേട്ടു കോൎട്ടിൽ ഒരു കേസ്സിനും ഹാജരാവുകയും ചെയ്തു.
താൾ:വിരുതൻ ശങ്കു.pdf/4
ദൃശ്യരൂപം