താൾ:വടക്കൻ പാട്ടുകൾ.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവതരവിടയ്കു വന്നോളുന്നു * ഏറിയ ജനങ്ങളും വന്നുകൂടി * അതുതന്നെ കണ്ടുള്ള തമ്പാന്മാരെ * ജ്യോതിഷക്കാരെ വരുത്തവേണം * ആ വാക്കുകേട്ടുള്ള കുഞ്ഞിയൊതേനൻ * ജ്യോതിഷക്കാരനെ വരുത്തിയെല്ലോ * കാവിലെ ചാത്തോത്തു കുങ്കിയോടു * പറയുന്നുണ്ടോമന കുഞ്ഞിയൊതേനൻ * പണ്ടു പടയ്ക്കു ഞാൻ പോകുന്നേരം മുപ്പിടിച്ചോറുണ്ടു പോകാറുള്ളൂ * ചോറിങ്ങു വേഗത്തിലാവുക വേണം * തെക്കിനിയകത്തു കടന്നൊതേനൻ * പൊന്നിട്ടപെട്ടി തുറന്നു വേഗം * വേണ്ടുന്ന പൊന്നൊക്കെയെടുത്തുവെച്ചു * വെടിവെച്ചൈൽ കൊള്ളാതുറുക്കുംതണ്ടും . പെ * ട്ടിയിലെങ്ങാനും കാണാനില്ല * ചാപ്പനെ വിളിച്ചു പറഞ്ഞൊതേനതൻ * കയ്യണ്യടത്തിലെ തേയിയോടെ * ഉറുക്കിങ്ങെടുത്തു തരുവാൻ പറ * ആ വ്ക്കുകേട്ടുള്ള ചാപ്പനല്ലോ * കയ്യണ്യടത്തിലും പോകുന്നല്ലോ * തേയിയോടല്ലേ പറയുന്നത് * എന്റെ കുറുപ്പിന്റുറുക്കും തണ്ടും വേഗമെടുത്തു തരേണംപോലും * ഉടനെ പകരം പറഞ്ഞുതേയി * നിന്റെ കുറുപ്പിന്റുറുക്കും തണ്ടും എന്റെയിലൊരുത്തരും തന്നിട്ടില്ല * ആ വാക്കുകേട്ടുള്ള കണ്ടാച്ചേരി * ചാപ്പൻ മടങ്ങിയല്ലേ പോരുന്നതു * തച്ചോളി വീട്ടിലും വന്നോളുന്നു * ചാപ്പനെ കണ്ണാലെ കാണുന്നേരം * ചോദിക്കുന്നോമനക്കുഞ്ഞിയൊതേനൻ * എന്തു പറഞ്ഞെന്റെ കണ്ടാച്ചേരി * അന്നേരം ചാപ്പൻ പറയുന്നല്ലോ * നിങ്ങടെയുറുക്കും തണ്ട്വാണുപോലും * അവളയിലാരും കൊടുത്തിട്ടില്ലാ * ആയതു തേയി പറഞ്ഞതിപ്പോൾ * അതുകേട്ടെതേനൻ പറയുന്നുണ്ട് * എന്നെ ചതിച്ചല്ലോ കുഞ്ഞിതേയി * ഉറുക്കിന്നുപോകിലും പോയ്ക്കോട്ടേ * ഇത്തരം ചോദിക്കാൻ നേരം പോരാ * പൊന്നിയത്തുപോകേണ്ടും കാലമായി * ഉടനെ പറയുന്നു തമ്പാന്മരും തച്ചോളിയോമന കുഞ്ഞിയൊതേന * ജ്യോതിഷക്കാരുമുഷിയുന്നുണ്ടു * ആ വാക്കുകേട്ടുള്ള കുഞ്ഞിഒതേനൻ * മായ്ക്കകത്ത് പോയിരുന്നോളുന്നു * നിടുമ്പോയിലെന്മനാം വാരിയത് * പ്രശ്നമകത്തങ്ങുവെച്ചോളിന്നു * പൊന്നിയത്തമ്പുകണിശനപ്പോൾ * പുറത്തുമതുപോലെവെച്ചുവല്ലോ * വാരിപിടിച്ചുകവിടികണ്ടു * കോരിച്ചൊരിഞ്ഞ മുഹൂർത്തവും * രണ്ടുമൊരുരാശി വന്നുടിച്ചു * മുഹൂർത്തം വിളിച്ചു പറയുന്നുണ്ടു * പടനോറ്റിരിക്കും പടനായരു * പടയ്ക്കുപോകേണ്ട സമയമായി * രാശി കഴിഞ്ഞിട്ടു പോകും മുമ്പെ * വേഗം കുളിച്ചു കുറിയും തൊട്ടു * ഊണും കഴിച്ചു പുറപ്പെടേണം * ആ വാക്കുകേട്ടുള്ള കുഞ്ഞിഒതേനൻ * എണ്ണയും തേച്ചു കുളികഴിഞ്ഞു * തേവാരക്കല്ലിന്മേൽ കേറി നിന്നു * തേവാരമെണ്ണിയുരുക്കഴിച്ചു * ചാണമുരട്ടു വന്നിരുന്നോളുന്നു * ചന്ദനമുരസിവടിച്ചെടുത്തു * നല്ല കളഭവും കസ്തൂരിയും * കോഴിക്കോടൻ ചാന്തും ചന്ദനവും * നാലു മണമൊന്നായി ചേർത്തങ്ങ് * നല്ലൊരു കുറിയഞ്ചുതൊട്ടുവല്ലൊ * കടത്തുവൈനാടൻ വരവരഞ്ഞു * ചാണമുരട്ടീന്നു എണീറ്റൊതേനൻ * തെക്കിനിയകത്തുകടന്നുചെന്നു * തന്റചമയം ചമഞ്ഞോളുന്നു * പൊന്നാലെ പൊന്മുണ്ടു നാലു മുളം * കാലകുലംവെച്ചങ്ങുടുത്തെംനേനൻ * കോട്ടപ്പണി നല്ലപൊൻതുടര * തന്റെയരമാനം ചേറുക്കുന്നു * പൊഞ്ചടകെട്ടി എടുത്തുമിട്ടു * കൊത്തിച്ച കത്തിയും പൊൻചങ്ങല * ചെരിഞ്ഞുനോക്കിചെത്തുന്നല്ലോ * വീരാളി വീതുതലയിൽകെട്ടി * നാലുവിരൽകെട്ടുമോതിരവും * രാമായണംകഥകൊത്തിയവള * വലംകൈക്കിട്ടു തടംചുരുക്കി * തെക്കിനിയിന്നു ഇപ്പുറം അടുത്തനേരം * നാലുകോലോം വാണുള്ള തമ്പാന്മര് * ഉടനെ അരുളിച്ചെയ്യോളുന്നു * തച്ചോളിയോമനകുഞ്ഞിയോ *

"https://ml.wikisource.org/w/index.php?title=താൾ:വടക്കൻ_പാട്ടുകൾ.pdf/8&oldid=174204" എന്ന താളിൽനിന്ന് ശേഖരിച്ചത്