താൾ:വടക്കൻ പാട്ടുകൾ.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തേന * ജനങ്ങളും വന്നുനിറയുന്നല്ലൊ * ചോറുണ്ടുവേഗം പുറപ്പെടേണം * കാവിലെ ചത്തോത്തുകങ്കിയപ്പേൾ * പുവനിലയും മുറിച്ചുവച്ചു * പൂപോലെ ചൊറു വിളമ്പിയല്ലൊ * പൊൻപോലെ നാലുതരം കറിയും * മഴവെള്ളംപോലെയുരുക്കനെയും * മഞ്ഞുവെള്ളംപൊലെനനച്ചുചൊറ്റിൽ * അതുതാനേകണ്ടുള്ള കുഞ്ഞിഒതേനൻ * ഊണിന്നു പോയിരുന്നുകൊണ്ടു * പറയുന്നുണ്ടന്നേരം കുഞ്ഞിഒതേനൻ * നാലുകൊല്ല്വൊം വാങ്ങുള്ള തമ്പന്മാരെ * മുഹൂർത്തച്ചോറു ഞാണ്ണട്ടെടൊ * ചീനമ്പിൽ ഞങ്ങളുവാഴുന്നോരെ * പുതിയ കോലത്തെങ്ങു വാഴുന്നോരെ * ഞാലിക്കരന്മേലെ പയ്യമ്പള്ളി * കോട്ടയ്ക്കൽ കുഞ്ഞാലിമരയ്ക്കാരെ * കീഴായ്പനയാടൻ കുഞ്ഞിചന്തു * തൊട്ടത്തിൽ കേളപ്പൻ നമ്പിയാരെ * കപ്പള്ളിപ്പാലാട്ടെ കുഞ്ഞികോത * മുഹൂർത്തച്ചോറു ഞാണ്ണട്ടല്ലെ * എല്ലാരനുവാതം മുളുന്നല്ലോ * മുഹൂർത്തച്ചോറങ്ങുവാരുമ്പൊൾ * ഒതേനൻ മനസ്സിൽ നിറയ്ക്കുന്നുണ്ട് * പണ്ടു കാരണവന്മാരുമെന്റെ * ഓലവണ്ണൂർകാവിൽ ഭഗവതിയും * ഏനിക്കുതുണയായി പേരവേണം * വാരിയചോറ്റിൻ കരിക്കട്ടയും * രണ്ടാമതും ചോറുവാരുമ്പൊഴും * ചോറ്റിൽ കല്ലുകിട്ടിയല്ലൊ * മുന്നാമതും ചോറുവാരുമ്പൊഴും * ചോറ്റിൽ മുടിയും കണ്ടുവല്ലൊ * മേലോട്ടുനോക്കി നിലത്തും നോക്കി * കയ്യും കടഞ്ഞങ്ങഎഴുനീല്കുന്നു * വായയും കയ്യും ചിതം വരുത്തി * വെറ്റിലമുറുക്കും കഴിഞ്ഞൊതേനൻ * മറയ്ക്കകത്തുപൊയിനിന്നുകൊള്ളും * കാവിലെപാഠത്താത്തുകുങ്കിയപ്പോൾ * പാല വിളക്കുതൊളുത്തിയല്ലൊ * രാശി വിളിച്ചുപറഞ്ഞനേരം * തച്ചൊളി ഓമനകുഞ്ഞിഒതേനൻ * മറക്കുകത്തിന്നുപുറത്തിറങ്ങി * വിളക്കിലരിയിട്ടു ചോദിക്കുന്നു * നാലുകോലോം വാണുള്ള തമ്പന്മാരെ * ചീനമ്പീട്ടിൽ തങ്ങളുവാഴുന്നോരെ * ഞാലിക്കരന്മലെ പയ്യമ്പള്ളി * കോട്ടക്കൽ കുഞ്ഞാലിമരക്കിയാരെ * കിഴുയിപ്പനങ്ങാടൻകഞ്ഞിച്ചമ്മ * തോട്ടത്തിൽകേളപ്പൻനമ്പിയാരെ * കപ്പള്ളിപ്പാലയട്ടു കഞിക്കോമ * ഉറുമി പലിശ എടുക്കട്ടലെ * എല്ലാരുമനുവാദം മൂളുന്നുണ്ടെ * തച്ചോളി ഓമനകുഞ്ഞിഒതേനൻ മൂന്നടി * മുമ്പോട്ടുവെക്കുന്നുണ്ട് * ഏഴടി പിമ്പോട്ടു മാറിനിന്നു * ഉറുമി പലിശ തൊഴുതെടുത്തു * പടവിളി മൂന്നുവിളിവിളിച്ചു * നൂറ്റൊന്നു കുറ്റി വെടി വെപ്പിച്ചു * പൊന്നീയം പടയ്ക്കു പുറപ്പാടായി * എല്ലാരുമൊരുമിച്ചു പോകുന്നുണ്ട് * ആ നടത്തത്താലെ നടന്നുകൊണ്ടു * ഒലവണ്ണൂർക്കാവിലും ചെന്നുകൊള്ളു * ശ്രീകോവിൽ വാതിൽതുറപ്പിക്കുന്നു * ഏഴുതട്ടുള്ളൊരു പൊൻവിളക്കിൽ * ദീപം നിറുത്തിയങ്ങു വെപ്പിച്ചിട് * തച്ചോളി ഓമനകുഞ്ഞിഒതേനൻ * തിരുമുമ്പിൽ ചെന്നു നില്പന്നേരം * പൂജകഴിക്കുന്ന നമ്പൂതിരിക്കെ * മെയിന്മേലുവന്നു അരുളപ്പാടെ * എമന്നൈക്കൂടക്കൂട്ടിയനായന്മാരെ * മുപ്പത്തിരണ്ടുവയസ്സിനിക്ഷ * അറുപത്തുനാലുപടജയിച്ചു * അവിടെയൊക്കെ വന്നു ഞാനൊതേന * ജാതകത്തിൽപിഴയുണ്ടിനിക്ക * ജന്മശ്ശനിയുണ്ടൂ കഞ്ഞിയൊതേന * ഇക്കാലം പൊന്നിയത്തും പോണ്ടൊതേന * ആ വാക്കു കേട്ടുള്ള കുഞ്ഞിയൊതേനൻ * അരിശം പിടിച്ചു പറഞ്ഞോളുന്നു * പണ്ടെയെക്കുമീ ഭഗവതിയൊ * ഞാനങ്ങൊരു പുറംപോകുന്നേരം * പുലവത്തത്തവിലക്കുംപോലെ * മുമ്പിൽ വിലക്കും ഭഗവതിയോ * ഭഗവതിയെന്നു ഞാൻ വെക്കയില്ല * എല്ലാം നിരത്തി ഞാനെള്ളൊടിക്കും * അന്നേ രമതളപ്പാടുണ്ടായല്ലോ * ഇനിയുമെ കേൾക്കണം നീയൊതേന * പൊന്നിയത്തേഴരക്കണ്ടമാഞ * ഏറിയ ജനങ്ങൾ മരിച്ചിട്ടുള്ള * പടക്കുളമാണേതു കുഞ്ഞിയൊതേന * ആ മണ്ണിലേക്കു തിരിഞ്ഞുകൊ *

"https://ml.wikisource.org/w/index.php?title=താൾ:വടക്കൻ_പാട്ടുകൾ.pdf/9&oldid=174205" എന്ന താളിൽനിന്ന് ശേഖരിച്ചത്