താൾ:വടക്കൻ പാട്ടുകൾ.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വളരെത്തെളിഞ്ഞമങ്ങാതയനനും * കിടക്കയിച്ചെന്നങ്ങിരിക്കുന്നല്ലോ * ഇല്ലിക്കൽ വീട്ടിലെ മാതുവല്ലോ * നാലുപുറവുമടച്ചുപൂട്ടി * ഒതേനന്റരികത്തു ചെന്നു നിന്നു * കയ്യേപ്പിടിച്ചങ്ങ മാതുവിന്റെ * അരികത്തിരുത്തി പറഞ്ഞൊതേനൻ * വെറ്റിലചുരുളെന്റെ കുഞ്ഞിമാതു * പുഞ്ചിരികൊണ്ടവളന്നേരം * വെറ്റിലചുരുട്ടികൊടുത്തോളുന്നു * വെറ്റിലമുറുക്കും കഴിച്ചൊതേനൻ * മാതുവോടൊന്നിച്ചുറങ്ങുന്നല്ലോ * ചാപ്പൻ പടിക്കൽ കിടക്കുന്നേരം * താമുതിരിക്കോലോത്തു തമ്പുരാനു * ഇരുപത്തി രണ്ടോളം നായൻമാരും * പടിക്കലു വന്നു വിളിക്കുന്നല്ലോ * പറയുന്നുണ്ടന്നേരം കണ്ടാച്ചേരി * കടത്തുവൈനാട്ടു പടനായരു * തച്ചോളിയോമന കുഞ്ഞിയൊതേനൻ * അകത്തു കിടന്നിട്ടുറങ്ങുന്നുണ്ടു * പുറത്തേക്കു കാവലു ഞാനുമുണ്ട് * തച്ചോളിപ്പേരങ്ങു കേൾക്കുന്നനേരം * താമുതിരിക്കോലോത്തു തമ്പുരാനും * ഇരുപത്തിരണ്ടോളം നായൻമാരും * അവരു മടങ്ങിയല്ലോ പോകുന്നതു * തച്ചോളിയോമന കുഞ്ഞിയൊതേനൻ * നേരമങ്ങൊട്ടു പുലരുന്നേരം * തച്ചോളിയോമനയല്ലെ പറയുന്നനത് * പൊന്നിയം മുന്നാളടത്തുപോയി * ഞാനിപ്പോൾ പോകുന്നു കുഞ്ഞിമ്മാതു * എന്നെയാരിക്കിട്ടാണു പോകുന്നതു * പറയുന്നുണ്ടന്നേരം കുഞ്ഞിയോതേനൻ * പോന്നിയം പടയം കഴിഞ്ഞാണ്ടാല * മടങ്ങി ഞാൻ വേഗം വരുമിവിടെ * എന്നു പറഞ്ഞു പുറപ്പെട്ടപ്പോൾ * നന്നക്കുരയുന്നു മാതുവല്ലൊ * അതുതന്നെ കണ്ടുള്ള കുഞ്ഞിയൊതേനൻ * അമ്പായത്തൊടിയിയങ്ങാകുന്നതു * ഏഴരക്കണ്ടിപ്പറമ്പള്ളതു * മാതുനെഴുതിക്കൊടുത്തൊതേനൻ * ചാപ്പനുമായി പുറപ്പെടന്നു * ചെട്ടീന്റെ പീടികയിൽ ചെന്നു വേഗം * ചരക്കുമെടുത്തു പുറപ്പാടായി * എങ്ങും മരത്തണൽ കൊള്ളാതെയും * എവിടെയും കാറ്റേറ്റിരിക്കാതേയും * അന്നടത്താലെ നടന്നവത * തച്ചോളിമേപ്പയിലും ചെല്ലന്നേരം * ഏട്ടൻ കുറുപ്പും പറയുന്നല്ലോ * തച്ചോളിയോമന പൊന്നനുജ * പൊന്നിയം മുന്നാളടുത്തുപോയി * വേണ്ടുന്നൊരുക്കമൊരുക്കവേണം * നാലുകോലോം വാണുള്ള തമ്പുരാൻമാർക്കും * മാലയെഴുതിയയച്ചീടണം * ഞാലിക്കരമ്മലെ ചന്തുവിനും * കീഴായിപ്പനങ്ങാടൻ ചന്തുവിനും * കോട്ടയ്ക്കൽ കുഞ്ഞാലിമരക്കാർക്കും * പുതിയ കോലത്തങ്ങു വാഴുന്നോർക്കും * കൊയിലൊത്ത കോമപ്പൻ നമ്പ്യാർക്കും * തോട്ടത്തിൽ കേളപ്പൻ നമ്പ്യാർക്കും * ചീനംവീട്ടിൽ തങ്ങളുവാഴുന്നോർക്കും * ഇവർക്കുമങ്ങോലയയയ്ക്കവേണം * ഏഴുരിലുമുള്ള തട്ടാൻമാരെ * തേടിവരുത്തിക്കവേണമിപ്പോൾ * ആ വാക്കു കേട്ടുള്ള കുഞ്ഞിയൊതേനൻ * ഓലയെഴുതിയയച്ചെല്ലാർക്കും * ഏഴുരിലുമുള്ള തട്ടാൻമാരെ * അവരെയുംതേടിവരുത്തിക്കുന്നു * മറയും മറച്ചങ്ങകത്തിരുത്തി * വേണ്ടുന്ന പൊൻപണിയെടുപ്പിക്കുന്നു * പൊന്നാലെ പൊൻമുണ്ടു നാലുമുളം * മുന്നൂറു പൊന്നിന്റെ പൊൻതുരട്ടു * എല്ലാം പണി വേഗം തീരുന്നല്ലോ * ഏട്ടൻ കുറുപ്പു പറഞ്ഞന്നേരം * പട്ടകറിപ്പുള്ള പടനായർ * പട നോറ്റു വീട്ടിലിരിക്കവേണം * പടനോറ്റിരിക്കും പടനായർ * നടക്കോണിക്കും താഴെ കീഴരുത് * ആ വാക്കു കേട്ടുള്ള കുഞ്ഞിയൊതേനൻ * പടനേറ്ററിവിടെയിരുന്നോളുന്നു * ബുധനാഴ്ച്ച വന്നു പുലരുന്നേരം * നാലുകോലോം വാഴും തമ്പാൻമാരും * അവരുമവിടെക്കെഴുന്നള്ളുന്നു * പുതിയ കോലോത്തങ്ങുല വാഴന്നോരും * ചീനവീട്ടിൽ തങ്ങളവാഴുന്നോരും * പയ്യമ്പള്ള്യോമനച്ചന്തുതാനും * തോട്ടത്തിൽ കേളപ്പൻ നമ്പ്യാരും * കോട്ടയ്ക്കൽ കുഞ്ഞാലി മരക്കിയാറും ‌ * കൊയിലോത്തു കോമപ്പൻ നമ്പിയാരും

"https://ml.wikisource.org/w/index.php?title=താൾ:വടക്കൻ_പാട്ടുകൾ.pdf/7&oldid=174203" എന്ന താളിൽനിന്ന് ശേഖരിച്ചത്