നായരു * പതിനെട്ടു നാട്ടിലും കേളിയുള്ള * തച്ചോളിയോതേന കളിപ്പാകുന്നു * ഏതൊരു ദിക്കിലും പോകുന്നേരം * കൂടെനടക്കുന്ന കണ്ടാച്ചേരി * ചാപ്പനാകുന്നതു ഞാനാകുന്നു * തച്ചോളിപേരങ്ങു കേക്കുന്നേരം * ഉടനെ പറയുന്ന മാതുവല്ലൊ * കേട്ടുധരിക്കണം നീയെചാപ്പ * അത്തായം വെക്കാനും നേരം പോരാ * താമുരി കോലോത്തു തമ്പുരാനെഴുന്നള്ളിക്കുടുരീട * ഉടനെ പകരം പറഞ്ഞു ചാപ്പൻ * അതിനുമയിക്കില്ല മാതുവമ്മേ * ഞങ്ങൾ പടിക്കൽ കിടന്നുകൊള്ളാം * പറഞ്ഞുപറഞ്ഞു പൊറുതികെട് * ഇല്ലിക്കൽ വീട്ടിലെ മാതുവമ്മ * അരിയും കറിക്കുള്ള സാധനവും * വേഗമെടുത്തങ്ങകത്തു പോയി * അത്തായം ചോറങ്ങു വെച്ചോളുന്നു * ചാപ്പൻ പടിക്കലിരുന്നോളുന്നു * നേരമൊട്ടന്തിയണയുന്നു * തച്ചോളിയോമനകഞ്ഞിയൊതേനൻ * ഇല്ലിക്കൽ വീട്ടിലും വന്നോളുന്നു * തെക്കിനിക്കോലായിൽ ചെന്നിരുന്നു * ചാപ്പനോടല്ലേ പറയുന്നതു * ഇല്ലിക്കൽ വീട്ടിലെ മാതുവാടും * ഒരു കളിക്കെണ്ണയ്ക്കു ചോദിക്കേണം * ആ വാക്കു കേട്ടുള്ള കണ്ടാച്ചെരി * ചാപ്പൻ പോയങ്ങു പറഞ്ഞാളുന്നു * ഇല്ലിക്കൽവീട്ടിലെ മാതുവമ്മേ * കറുപ്പിനിന്നാകുന്നതു * തേച്ചുകളിക്കും ദിവസമാണു * തെകളിക്കെണ്ണ തരേണംപോലും * ആ വാക്കു കേട്ടുള്ള മാതുവമ്മ * എണ്ണയെടുത്തു കൊടുത്തയച്ചു * എണ്ണയും വാങ്ങിയിങ്ങു വന്ന ചാപ്പൻ * കറുപ്പിന്റെ കയ്യിൽ കൊടുത്തു വേഗം * എണ്ണയും തേച്ചു കളിച്ചൊതേനൻ * ചന്ദനമുരസി വടിച്ചെടുത്തു * നല്ല കളഭവും കസ്മരിയും * കോഴിക്കോടൻപാന്തും ചന്ദനവും * നാലുമണമൊന്നായിചേർത്തുവേഗം * നായരുകുറിയഞ്ചും തൊട്ടുപിന്നെ * കടത്തുവൈനാടൻവരവരഞ്ഞ * ചാണമുരട്ടുന്നെണീറ്റു ചെന്നു * തെക്കിനിക്കോലായ്ക്കു പോയിരുന്നു * അതു താനെകണ്ടുള്ള കഞ്ഞിക്കാതു * പൂവനിലയും മുറിച്ചുവെച്ചു * പൂപ്പോലെ ചോറു വിളമ്പുന്നല്ലോ * പൊൻപോലെനാലുതരംകറിയും * മഴവെള്ളംപോലെയുരുക്ഷനെയും * മഞ്ഞുവെള്ളംപോലെ നനച്ചു ചോറ്റിൽ * കിണ്ടിയിൽ വെള്ളവും കൊണ്ടുവെച്ചു ചാപ്പനെ വിളിച്ചുപറഞ്ഞുമാതു * ഒതേയോത്തേടത്തു ചാപ്പാ കണ്ടാച്ചേരി * അത്താഴം ചോറിടയായിട്ടുണ്ടു * ആ വാക്കു കേട്ടുള്ള കുഞ്ഞി ഒതേനൻ * കിണ്ടിയും വെള്ളമെടുത്തു തന്റെ * വായയും കയ്യും സുഖം വരുത്തി * ഊണിന്റെ മുമ്പിലും ചെന്നിരുന്നു * വേണ്ടുന്ന ചോറുവാരീട്ടുണ്ടൊതേനൻ * കൈയും കുടഞ്ഞങ്ങെണീറ്റു തന്റെ * വായയും കൈയും സുഖം വരുത്തി * തെക്കിനിക്കോലായ്മൽ ചെന്നിരുന്നു * ചാപ്പനോടല്ലേ പറയുന്നതു * ഇല്ലിക്കൽവീട്ടിലെ മാതുവോടെ * മരിക്കു മുറുക്കാൻ തരുവാൻ പറ * ആ വാക്കു കേട്ടുള്ള ചാപ്പനല്ലോ * മാതൂന്റരികത്തു ചെന്നു വേഗം * വെറ്റില മുറുക്കാനും വാങ്ങിക്കൊണ്ടു * കുറുപ്പിന്റെ കയ്യിൽ കൊടുത്തോളുന്നു * വെറ്റില മുറുക്കും കഴിച്ചൊതേനൻ * ചാപ്പനുമൂണും കഴിഞ്ഞനേരം * ഒതേനനല്ലെ പറയുന്നതു * മാതുവോടൊന്നീച്ചുറങ്ങുവാനും * ഇന്നന്തിയീടെപ്പുലരുവാനും * നിന്നാലെളുതല്ലോ കണ്ടാച്ചേരി * ആ വാക്കു കേട്ടു കൂടുമ്പോൾ ചാപ്പൻ * മാതുവോടു ചെന്നു പറയുന്നല്ലൊ * ഇന്നന്തിയെന്റെ കുറുപ്പിനോയും * നിങ്ങളുടെ കിടക്കയിലുറുക്കുവേണം * ആ വാക്കു കേട്ടുള്ള മാതുവല്ലോ * ഉടനെ പകരം പറഞ്ഞോളുന്നു * എന്തൊരരിവിലവാക്കെ ചാപ്പ * തമ്പുരാനെഴുന്നള്ളിക്കൂടുമല്ലൊ * അതിനു മയക്കില്ല മാതുവായ * കാവലായി ഞാനും പുറത്തുണ്ടല്ലോ * പടിപ്പുര തന്നിൽ കിടക്കുന്നുണ്ടു * ആ വാക്കു കേട്ടുള്ള മാതുവമ്മേ * കിടക്കയും തട്ടി വിരിച്ചോളുന്നു
താൾ:വടക്കൻ പാട്ടുകൾ.pdf/6
ദൃശ്യരൂപം