താൾ:വടക്കൻ പാട്ടുകൾ.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കോഴിതമ്മിൽ പിണങ്ങും പോലെ * ഇരുവരും തമ്മിൽ പോയിക്കണ്ടില്ല * പച്ചശതന്നിനു മുറിയുമില് * സൂചിക്കിരുമ്പിനു പഴതുമില് * തച്ചോളി എളയ കുറുപ്പിനിപ്പോൾ കയ്യും മെയ്യെല്ലാം തളർന്നുപോയി * പാപ്പനെവിളിച്ചു പറയുന്നല്ലോ * ഇതെല്ലാം എന്തു പുതിമ പാപ്പാ * ഒററയീപ്പയറ്റീട്ടുംകൂത്താടീറ്റും * കമ്പിട്ടും കൂത്താടീ ചെന്നൊണ്ടിറ്റും * മലയോനോടേതും കഴിവില്ലല്ലോ * ഉടനെ വിഴിച്ചു പറഞ്ഞു ചാപ്പൻ * നമ്മളിതവർ ചെറുപ്പകാലം * എഴുതാൻ കളരിയിൽപോകുന്നേരം * ആറ്റും കണപ്പറെ പോയിട്ടില്ലേ * ആ വാക്കു കേട്ടുള്ള കഞ്ഞിയൊതേനൻ * ഒട്ടുപറഞ്ഞൊട്ടു കേൾക്കും മുമ്പെ * കാലുമ്പടത്തിൽ പുഴിക്കോരി കള്ളച്ചുവട വെച്ചടിച്ചോതനൻ * മലയന്റെ കൺ നിറയെ പുഴിച്ചെന്നു * കതിനൂൽച്ചുണ്ടു പെതമലയൻ എടത്തേയിന കൂട്ടിത്തിരുമ്പുനേരം * തച്ചോളി മാമന കുഞ്ഞിയൊതേനൻ * വലത്തേയിനുകൂട്ടി അടിയിടുന്നു * കതിനൂൽച്ചുണ്ടു പൈതമലയൻ * \നായിക്കണക്കിനു വീണനേരം * മലയന്റെ കൈകൊണ്ടും ക്കൊത്തികെതനൻ കണ്ണു രണ്ടും ചൂന്നങ്ങെടുത്തു പിന്നെ * നാവുമറുത്തു നിലത്തെറിഞ്ഞു * മലയനോടല്ലോ പറയുന്നത് * ഇളംകതിര് ക്കൊത്തിപ്പാറുന്നതും * കാരയീന്നു നെയ്യപ്പം കത്തുന്നതും * പപ്പടം വാട്ടിയെടുക്കുന്നേതും * എങ്ങിനേ എന്തിനേ പെരുമലയാ * ഇവിടെ അതെല്ലാം കണകകെയില്ലെ * അതുകൺണ്ടന്നേരം മലപ്പിള്ളതും * ട്ടലു തച്ചേള പറക്കുംപോലും * വേഗത്തിൽ പാഞ്ഞൊക്കെ പോകന്നല്ലോ * തച്ചോളി ഓമന കുഞ്ഞിയൊതേനൻ * ചാപ്പനോടല്ലോ പറയുന്നത് * ഇവിടുന്നുവേഗം പുറപ്പെടണം * ഇരുവരുമൊന്നായി പോകന്നാല്ലോ അന്നടത്താലെ നടന്നവർ കോഴിക്കോട്ടങ്ങാടീ ചെല്ലുന്നേരം * കോഴിക്കണ്ടു ക്കോട്ടാലിങ്കീലമ്പുചെട്ടി * ച്ചെട്ടി കിടന്നങ്ങരങ്ങന്നുണ്ടു * കണ്ണാലെ ഓമന കുഞ്ഞിയൊതേനൻ * ആൽത്തറ കയറിഇരുന്നോളുന്ന * ചെട്ടിയെ ചെന്നു വിളിച്ചു പാപ്പൻ * ചെട്ടിയെഴുന്നനേറ്റു നോക്കുംന്നേരം * പാപ്പനെ അരികത്തു കാണുവല്ലോ * തച്ചോളിയെളയ കറുപ്പിനെയും * ആൽത്തറ മുകളിലും കണ്ടു ചെട്ടി * ആൽത്തറ മുകളിലും ചെന്നു വേഗം * തച്ചോളിയെളയ കുറുപ്പിനെയും * കയ്യും പിടിച്ചങ്ങു ക്കൂട്ടുന്നാല്ലോ * നാക്കാലി പീഠത്തിമന്നെലിരുത്തി * വെറ്റിലമുറുക്കാൻ കൊടുത്തിടുന്നു * വെറ്റില മുറുക്കും കഴിപ്പൊതേനൻ * ചോദിക്കുന്നന്നേരം ചെട്ടിയല്ലോ * എന്തു മുതലായി വന്നു നിങ്ങൾ * പറയുന്നുണ്ടന്നേരം കുഞ്ഞിയൊതേനൻ * മതിലെശ്ശരുക്കളുമായിട്ടാണെ * പൊന്നിയംപട ഞാൻ കുറിച്ചിട്ടുണ്ട് * പട്ടായിട്ടും പട്ടുനൂലായിട്ടും * മുന്നൂർ പണത്തിനു ചരക്കുവേണം * അന്നേരം ചെട്ടി പറയുന്നല്ലോ * ചരക്കെല്ലാമിപ്പോളെടുത്തെന്നാലും * നാട്ടിലേക്കെത്താനും നേരംപോരാ * അത്തായം ചോറ്റിന്നരി കൊടുക്കാം * രാവിലെ പരക്കുന്നെടുത്തു പോകാം * ആ വാക്കു കേട്ടുള്ള കുഞ്ഞിയൊതേനൻ * വളരെ ഞെളിഞ്ഞു പറയുന്നല്ലോ * അത്തായത്തിന്നു കൊടുക്കുന്നത് * ഇല്ലിക്കൽ വീട്ടിൽ കൊടക്കവേണം * ആ വാക്കു കേട്ടുള്ളൊരമ്പുപ്പെട്ടി * പെട്ടി അരിയും കുറിക്കവേണം * സാധനമെല്ലാം സൊരൂപിച്ചിട്ടു * ചാപ്പനെ ക്കൂട്ടിയല്ലോ പോവുന്നത് * ഇല്ലിക്കൽ വീട്ടിലെത്തിയപ്പോൾ * ചാപ്പനും ചെന്നു വിളിച്ചോളുന്നു * ഇല്ലിക്കൽ വീട്ടിലെ മാതുവമ്മെ * എന്റെ കുറുപ്പീടെ വന്നിട്ടുണ്ട് * അരിവാങ്ങിട്ടത്തായം വെച്ച നിങ്ങൾ * എന്റെ കുറുപ്പിനു കൊടുക്കവേണം * ആ വാക്കു കേട്ടുള്ള മാതുവമ്മ * ഉടനെ പകരം പറഞ്ഞോളുന്ന * നിന്റെ കുറുപ്പതെങ്ങാരാകുന്നു * അന്നേരം ചാപ്പൻ പറയുന്നല്ലോ * കടത്തുവൈനാട്ടു പട

"https://ml.wikisource.org/w/index.php?title=താൾ:വടക്കൻ_പാട്ടുകൾ.pdf/5&oldid=174201" എന്ന താളിൽനിന്ന് ശേഖരിച്ചത്