താൾ:മയൂഖമാല.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരിക വരിക മരണമേ !

(ഒരു ഇംഗ്ലീഷ് കവിത - ഷേക്സ്പിയർ)

രണമേ , വരിക നീ, വരിക നീ,യെന്നെയൊരു
മരതകപ്പച്ചക്കാട്ടിൽ മറചെയ്താവൂ.
പറക്കുക മമ പ്രാണവാതമേ നീ, നിർദ്ദയയാ-
മൊരു മനോഹരിയാൽ ഞാൻ ഹനിക്കപ്പെട്ടേൻ.
ഹരിതപത്രങ്ങളാലേ സജ്ജമാക്കിക്കൊളുളകെന്റെ
മരവിച്ച ജഡം മൂടുമന്ത്യനിചോളം.
അത്രമാത്രം പരമാർത്ഥമായിട്ടൊരുവനുമെന്റെ
മൃത്യവിൻ വിഭാഗമയ്യോ, പങ്കുകൊണ്ടീല!

ഒരു പുഷ്പം, മധുരമാമൊരു പുഷ്പ,മിരുണ്ടൊരെൻ
മരണശയ്യയിലാരും ചൊരിഞ്ഞീടൊല്ലേ!
ഒരു സഖാ,വൊരു,സഖാ,വഭിവാദ്യംചെയ്തിടായ്കെൻ
വെറുമസ്ഥിചിതറേണ്ടും മൃതശരീരം.
ആവിലകാമുകനൊരിക്കലും കണ്ടെത്താത്തിട,മെ-
ങ്ങായിരമായിരം നെടുവീർപ്പു സൂക്ഷിപ്പാൻ-
തേങ്ങിതേങ്ങിച്ചുടുകണ്ണീർക്കണമേറെപ്പൊഴിക്കുവാ-
നങ്ങു, വേഗമെന്നെ,യയ്യോ, മറചെയ്താവൂ !

------മാർച്ച് 1932
"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/20&oldid=174111" എന്ന താളിൽനിന്ന് ശേഖരിച്ചത്