താൾ:മയൂഖമാല.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്നത്തെ വേർപാട്

(ഒരു ഇംഗ്ലീഷ് കവിത - ഷെല്ലി)

വിറകൊള്ളും ചുണ്ടാൽ ചിലതെല്ലാമവൾ
വിരഹവേളയിലുരിയാടി.
അവളുടെ മനം തകരുന്നുണ്ടെന്ന-
തറിയാറായതില്ലതുകാലം.
അതുമൂലമൊന്നും കരുതാതെതന്നെ-
യവിടെനിന്നും ഞാൻ നടകൊണ്ടേൻ.
അവളരുളിന മൊഴികളൊന്നുമേ
ചെവിയിലേശീലാ ലവവും മേ.
ദുരിതമേ!-ഹാ! ഹാ! ദുരിതമേ! ലോകം
പെരിയതാം നിന,ക്കറിക നീ!

-----മാർച്ച് 1932


"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/21&oldid=174112" എന്ന താളിൽനിന്ന് ശേഖരിച്ചത്