താൾ:ഭാസ്ക്കരമേനോൻ.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2


വലികൊണ്ടും വേറെ വല്ല ഒച്ചയനക്കവും ഉണ്ടെങ്കിൽ തന്നെ അറിയാൻ പ്രയാസം.

ഇങ്ങനെ കിടന്നു ചെവി ഓൎത്തിട്ടു ഫലമില്ലെന്നു കരുതി അയാൾ എഴുനേറ്റു, ഇരുട്ടത്തു തപ്പിത്തടഞ്ഞു ദീനക്കാരൻ കിടക്കുന്ന മുറിവാതുക്കൽ എത്തി. എടത്തുകാലു ഉമ്മറപ്പടിയിന്മേൽ ഊന്നി ചെവിയുടെ പിന്നിൽ കൈയുംകൊടുത്തു, ഒരു ഭാഗത്തേക്കു ചെരിഞ്ഞു ശ്വാസവുമടക്കി കുറച്ചുനേരം നിന്നു. ഒരു ശബ്ദവും കേട്ടില്ല. വാതിൽ പതുക്കെ തുറന്നു നോക്കിയപ്പോൾ, വിളക്കു കെട്ടിരിക്കുന്നു. തീപ്പെട്ടിയിരിക്കുന്നേടം നിശ്ചയമുള്ളതുകൊണ്ടു ചുവരിന്മേൽപിടിച്ചു കാലുകൊണ്ടു നിലം തടവി, രോഗി കിടക്കുന്ന കട്ടിലിന്റെ തലക്കൽചെന്നു തീപ്പെട്ടിക്കോലെടുത്തു ഉരച്ചു. വിളക്കിരുന്നിരുന്നതു അടുത്തു പിന്നിൽ തന്നെ ഒരു മേശപ്പുറത്തായിരുന്നതിനാൽ ദീനക്കാരനു അഭിമുഖമായി നിന്നട്ടാണു് തീപ്പെട്ടിക്കോലുരച്ചതു്. കോലു കത്തിത്തെളിഞ്ഞപ്പോൾ അയാളുടെ കണ്ണു മുമ്പേ പതിഞ്ഞതു രോഗിയുടെ മുഖത്താണു്.

'അയ്യോ! എന്റെ ദൈ—'

എന്നു പകുതി പറഞ്ഞപ്പോഴേക്കും തൊണ്ട ഇടറീട്ടു ഒച്ച പൊങ്ങുന്നില്ല. നഖശിഖാന്തം വിയർത്തു അന്ധനായിട്ടു കുറച്ചുനേരം നിന്നനിലയിൽത്തന്നെ അയാൾ നിന്നുപോയി.

കുഞ്ഞിരാമൻനായരു സ്വതേ മനസ്സിനു നല്ല ധൈൎയ്യമുള്ളൊരാളാണെങ്കിലും തന്റെ പ്രാണസ്നേഹിതനായ കിട്ടുണ്ണിമേനവനു വന്ന അത്യാപത്തിങ്കൽ സ്വാഭാവികമായ പ്രകൃതിക്കു ഇങ്ങനെ ഒരു വികാരഭേദം സംഭവിച്ചതാണു്.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/8&oldid=173993" എന്ന താളിൽനിന്ന് ശേഖരിച്ചത്