താൾ:ഭാസ്ക്കരമേനോൻ.djvu/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
68


ഇങ്ങനെ പറയുന്നതു് എന്റെ കഷ്ടകാലം എന്നേ ഞാൻ വിചാരിക്കുന്നുള്ളു'

'നിങ്ങളുടെ മൌനത്തിന്റെ അൎത്ഥം മനസ്സിലാവാഞ്ഞിട്ടാണു ഞാനിപ്പറയുന്നതു്.'

'ഇതാണല്ലൊ ബുദ്ധിമുട്ടു്! തിടുക്കംകൊണ്ടു മതിമറന്നു നിങ്ങൾ വൈഷമ്യമൊന്നും കാണുന്നില്ല. മറ്റൊരുത്തൻ അതു ആലോചിക്കുവാൻ പുറപ്പെട്ടാൽ സമ്മതിക്കയുമില്ല. എന്തൊരു കഷ്ടമാണു്! ഞാൻ ചെയ്യേണ്ടതൊക്കെ ചെയ്തിട്ടുണ്ടു്. കാൎയ്യം സാധിക്കുമെന്നും എനിക്കു നിശ്ചയമുണ്ടു്. പക്ഷെ, തോക്കിന്റെ ഉള്ളിൽ കേറി വെടിവച്ചാലൊ? എങ്ങനെ പോയാലും പത്തുപതിമൂന്നു ദിവസം കഴിയാതെകണ്ടു കാൎയ്യം നടത്തുവാൻ സാധിക്കയില്ലെന്നറിഞ്ഞുകൂടേ? അതിനുമുമ്പിൽതന്നെ പരിഭ്രമിച്ചാലോ? എന്തെല്ലാം വൈഷമ്യങ്ങളുണ്ടെന്നു് ആലോചിച്ചു നോക്കു.'

'എനിക്കൊന്നു കാണുവാനെന്താണു വിരോധം? അതിനും പതിമൂന്നുദിവസം കഴിയണൊ?'

'അതോ - അതു പറയാം - എന്നാൽ കേട്ടോളു - ഞാൻ ഇതൊക്കെ ആലോചിച്ചു വെച്ചിട്ടുണ്ടു്'.

'എന്നാൽ പിന്നെ എന്തിനാണു മടിക്കുന്നതു്? പറയരുതേ? മനസ്സിലായി, മനസ്സിലായി. ഇനിയും വഴിപ്പെട്ടിട്ടില്ല അതുതന്നെ.'

'ഐ! നിങ്ങളുടെ തല തണുത്തു കഴിഞ്ഞില്ല. ഇപ്പോൾ കാണുവാൻ അനുവദിച്ചാൽ വല്ലതും കടന്നു പൊട്ടിച്ചു എന്നു വന്നേയ്ക്കാം'

'ഒരു കാലത്തുമില്ല. അതുകൊണ്ടുള്ള ദേഷം എനിക്കു തന്നേയല്ലേ?'

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/74&oldid=173987" എന്ന താളിൽനിന്ന് ശേഖരിച്ചത്