Jump to content

താൾ:ഭാസ്ക്കരമേനോൻ.djvu/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എട്ടാമദ്ധ്യായം

കുട്ടിക്കുരങ്ങിനെക്കൊണ്ടു മാന്തിച്ചചോർ

തട്ടിപ്പറിക്കുന്ന മൂത്തൻകുരങ്ങിനെ
കാട്ടിക്കൊതിപ്പിച്ചു ഗോഷ്ടി കാട്ടിക്കൊണ്ടു
കാട്ടിൽകടന്നങ്ങു ചാടിയോടുംവിധം.

'ആ തടസ്ഥവും തീൎന്നില്ലേ? ഇനി എന്തിനാണു് അമാന്തിക്കുന്നതു്? എനിക്കുവേണ്ടി ഒരു വാക്കു നിങ്ങൾ ചിലവഴിച്ചാൽ എന്റെ കാൎയ്യമെല്ലാം ഒരു നിമിഷത്തിൽ നടക്കുമല്ലോ? പിന്നെയെന്തിനാണിങ്ങനെയിട്ടുരുട്ടുന്നതു്? നിങ്ങളുടെ വാക്കു വിശ്വസിച്ചു എത്രനാളായി ഞാൻ ഒഴിഞ്ഞു നിൽക്കുന്നു! ഇതുകൊണ്ടെനിക്കു ദോഷമല്ലാതെ ഗുണമൊന്നും ഉണ്ടായിട്ടില്ല. എന്നാലാവുന്നെടത്തോളം ഭാരം ഞാൻ വഹിച്ചുകഴിഞ്ഞു. ഇതിലധികം എന്നെക്കൊണ്ടു സാധിക്കയില്ല. ഇനിയും നിങ്ങൾ ബുദ്ധിമുട്ടിക്കുന്നതായാൽ അതുകൊണ്ടു വരുന്നഫലം നിങ്ങൾ തന്നെ അനുഭവിക്കേണ്ടിവരും.'

കഷ്ടം! കഷ്ടം! ഇങ്ങനെയുള്ള സാഹസമൊന്നും പറയരുതേ. നൊമ്മൾ തമ്മിൽ ഇന്നും ഇന്നലയുമായിട്ടുള്ള വേഴ്ചയല്ലല്ലൊ. നിങ്ങളുടെ ഗുണത്തിനുവേണ്ടി എന്തെല്ലാം ഞാൻ ചെയ്തിട്ടുണ്ടു്! നെട്ടൂരുവീട്ടിലെ ശൂൎപ്പണഖയെ നിങ്ങളുടെ തലയിൽ കെട്ടിവയ്ക്കുവാൻ ഉത്സാഹിച്ചപ്പോൾ ഞാനല്ലെ നിങ്ങളെ സഹായിച്ചതു്? അതിന്റെ ശേഷം വീട്ടുകാരൊക്കെക്കൂടി നിങ്ങളെ തല്ലിക്കുവാൻ ശ്രമിച്ചപ്പോൾ ഞാനല്ലെ നിങ്ങളെ രക്ഷിച്ചതും അവരെ ഒതുക്കിയതും? ഈ കാൎയ്യത്തിലും നിങ്ങൾക്കുവേണ്ടി എന്തെല്ലാം ഞാൻ ചെയ്തിട്ടുണ്ടു്. ഇതൊന്നും ഓൎക്കാതെ നിങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/73&oldid=173986" എന്ന താളിൽനിന്ന് ശേഖരിച്ചത്