താൾ:ഭാസ്ക്കരമേനോൻ.djvu/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
58


ഇങ്ങോട്ടുവരും, എന്നു ഞാൻ പറഞ്ഞപ്പോൾ 'അദ്ദേഹത്തിനെ ഇപ്പോൾ അസഹ്യപ്പെടുത്തേണ്ടാ. ഞാൻ ഒന്നു പുറത്തിറങ്ങീട്ടുവരാം' എന്നു പറഞ്ഞു് അയാൾ വേഗം പോയി. ഞാൻ അയാളെ അറിയില്ല. അയാളും മുമ്പു ഇവിടെ വന്നിട്ടുണ്ടെന്നു തോന്നുന്നില്ല. "അകത്തു കടന്നപ്പോൾ നാലുപുറവും പകച്ചുനോക്കി" എന്ന വിവരം ശിഷ്യൻ യജമാനനെ ധരിപ്പിച്ചു.

സ്റ്റേഷനാപ്സരുടെ ദൃഷ്ടിയിൽപ്പെടാതെ അദ്ദേഹത്തിന്റെ വീട്ടിൽ നടക്കുന്ന സകല സംഗതികളേയും യാതൊരു ഏറ്റക്കുറവും കൂടാതെ വഴിക്കുവഴിയായി അദേദഹത്തിനെ ബോദ്ധ്യപ്പെടുത്തിക്കൊള്ളേണമെന്നു് ഒന്നായിട്ടു ശിഷ്യനു കല്പനകൊടുത്തിട്ടുണ്ടു്. ഇതിൽ നിന്നു് ഒരു ശകലം പോലും തെറ്റിനടന്നാൽ പകൃത്യാ ശിഷ്യവത്സലനും ദയാലുവും ആയ ഭാസ്ക്കരമേനോന്റെ വേഷം ആകമാനം പകരുമെന്നു അനുഭവംകൊണ്ടു് ശിഷ്യനു കടുകട്ടിയായി അറിയാമായിരുന്നു. "മുറ മുമ്പു്, ദയ പിമ്പു്" എന്നതായിരുന്നു ഭാസ്ക്കരമേനവന്റെ കുലധർമ്മം. മുറ മറന്നാൽ പിന്നെ കഥതീർന്നു. ഈ ഒരു ഭയമാണു് സ്റ്റേഷനാപ്സരുടെ മനോരാജ്യത്തിനു വിഘനം വരുത്തുവാൻ ശിഷ്യനു ധൈര്യമുണ്ടാക്കിത്തീർത്തതു്. ശിഷ്യന്റെ വാക്കു കേട്ടപ്പോൾ "അസഹ്യപ്പെടുത്തേണ്ട, പകച്ചുനോക്കി, വേഗം പോയി അല്ലേ? സൂക്ഷിക്കണം, ഉപായക്കാരനല്ല, പൊരുതുവാൻ തക്കവനാണു്, കേസ്സു കനക്കുവാൻ വഴിയുണ്ടു്, ആകെക്കൂടി രസംപിടിക്കുമെന്നാണു തോന്നുന്നതു്" എന്നു വിചാരിച്ചുകൊണ്ടു് ഭാസ്ക്കരമേനോൻ തളത്തിൽ തന്നെ ഒരു ചാലു ലാത്തി. എന്നിട്ടു് ശിഷ്യനോടായിക്കൊണ്ടു്-

"അയാൾ പരിഭ്രമിച്ചാണോ അകത്തേയ്ക്കു കടന്നുവന്നതു്?" എന്നു ചോദിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/64&oldid=173976" എന്ന താളിൽനിന്ന് ശേഖരിച്ചത്