എടുത്തു മരുന്നുകൾ അങ്ങോട്ടു പകർന്നിട്ടും, തിളപ്പിച്ചിട്ടും അരിച്ചിട്ടും, അരിച്ചുകിട്ടുന്ന ഉറലെടുത്തു സ്ഫുടം വച്ചിട്ടും, ഇടക്കിടെ ചിലതൊക്കെ നോട്ടുപുസ്തകത്തിൽ കുറിച്ചിട്ടും ഇടമുറിയാതെ ഒന്നരമണിക്കൂറോളം പ്രയത്നിച്ചു. ഒടുവിൽ അപ്പാത്തിക്കരിയുടെ മരുന്നിൽ വ്യാജമൊന്നും കാണുന്നില്ല എന്നു മന്ത്രിച്ചുകൊണ്ടു് അടുത്തിരിക്കുന്ന കിണ്ടിയിലെക്കു കുറെ ആവിവെള്ളം പകർന്നു.
ഈ അവസരത്തിൽ അകത്തുള്ള മണി തെരുതെരെ അടിക്കുവാൻ തുടങ്ങി. സ്റ്റേഷനാപ്സർ ആ വേല തല്ക്കാലം നിർത്തിവെച്ചു വാതിൽതുറന്നു പൂമുഖത്തേക്കു കടന്നപ്പോൾ ശിഷ്യൻ കാപ്പിയും പലഹാരവും കൊണ്ടുവന്നു തയാറാക്കിയിട്ടുണ്ടായിരുന്നു. ശിഷ്യന്റെ പരിഭ്രമം കരിച്ചുപൊരിച്ചിട്ടുള്ള പലഹാരത്തിലും വാടവെള്ളത്തിൽ മൊരൊഴിച്ചു കടുവറുത്തപോലെയുള് കാപ്പിയിലും വിശദമായി പ്രകാശിച്ചിരുന്നു എങ്കിലും ഭാസ്കരമേനോൻ മുടിയറ്റം മനോരാജ്യത്തിൽ മുങ്ങിയിരുന്നുതകൊണ്ടു് ഈ വട്ടമൊന്നും അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ പെട്ടില്ലെന്നു മാത്രമല്ല. ഭക്ഷണസാധനങ്ങൾ രസനേന്ദ്രിയത്തിന്റെ സ്പർശംകൂടാതെ മനോവേഗത്തിൽ അകത്തേയ്ക്കു കടന്നുപോയതുകൊണ്ടു് അവയുടെ ദോഷങ്ങളൊന്നും അദ്ദേഹത്തിന്റെ രുചിക്കു ഗോചരമായതേ ഇല്ല. എട്ടുപത്തു മിന്നിട്ടു് ഈ വിധം ജഠരാഗ്നിശാന്തിക്കായി ചിലവഴിച്ചതിന്റെ ശേഷം പകുതിയാക്കി വെച്ചിട്ടുള്ള വേല മുഴുവനാക്കുവാൻ വേണ്ടി സ്വകാര്യമുറിയിലേക്കു തിരിച്ചു പുറപ്പെട്ടപ്പോൾ-
"ഏമാനെ അന്വേഷിച്ചുകൊണ്ടു് അല്പം മുമ്പു കറുത്തു തടിച്ചു് ഉയരത്തിൽ ഒരാൾ ഇവിടെ വന്നിരുന്നു. ഏമാൻ വായിക്കുകയാണു്. കാപ്പികുടിക്കുവാൻ ഇപ്പോൾ