താൾ:ഭാസ്ക്കരമേനോൻ.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
56


ജനാലകൾ ഇല്ലാത്ത പുറത്തുള്ള ചുമരുകളിൽ അഞ്ചാറുവരിപലക തറച്ചിട്ടു അതുകളിലെല്ലാം പുസ്തകങ്ങളും കടലാസ്സുകെട്ടുകളും നിരത്തീട്ടുണ്ടു്. പടിഞ്ഞാറെ ജനാലയുടെ അടുത്തുള്ള അലമാരിയിൽ അനവധി കുപ്പികളും മരുന്നുകളും കുപ്പിക്കുഴലുകളും രസതന്ത്രത്തെ സംബന്ധിച്ച മറ്റനേകം ഉപകരണങ്ങളും, അടുത്തുതന്നെ വേറെ ഒരു അലമാരിയിൽ പ്രകൃതിശാസ്ത്രസംബന്ധമായ കുറെ സാമാനങ്ങളും വേറെ പല കരുക്കളും വച്ചിട്ടുണ്ടു്. വടക്കേ ജനാലയുടെ അടുത്തു ഒരു എഴുത്തുമേശയും അതിന്മേൽ പലതരം എഴുത്തുകടലാസ്സുകളും കിടപ്പുണ്ടു്. ആ ജനാലയുടെ അടുത്തുതന്നെ ഒരു ചാരുകസാലയും മേശയുടെ അടുത്തു് ഒരു കൈയില്ലാത്ത കസാലയും കിടക്കുന്നുണ്ടു്. അകത്തേയ്ക്കുള്ള വാതലിന്റെ ഇടത്തു പുറത്തായിട്ടു ഒരു വലിയ ഇരുമ്പുപെട്ടി ഇരിപ്പുണ്ടു്. ഒത്ത നടുക്കുകിടക്കുന്ന ഒരു നീണ്ടമേശ അകത്തിന്റെ വീതി ഒട്ടുമുക്കാലും വ്യാപിച്ചിട്ടുണ്ടു്. പലമാതിരി മരുന്നുകൾ വീണിട്ടു ഈ മേശയുടെ പുറം നാനാവർണ്ണങ്ങൾക്കും ഇരിപ്പിടമായിത്തീർന്നിരിക്കുന്നു. ഒരു പിടിമൊന്തക്കുപ്പിയിൽ കുറെ ആവിവെള്ളം, ബ്രാണ്ടിയെണ്ണ ഒഴിച്ചു കത്തിക്കുന്ന ഒരു ജാതി കുപ്പിവിളക്കു്, ഒരു ചെറിയ പീഠത്തിന്മേൽ തുളച്ചു് ഇറക്കിയതും വിരലിന്റെ സമ്പ്രദായത്തിൽ ഉള്ളതുമായ ഒരു തരം കനംകുറഞ്ഞ കുപ്പിക്കുഴലുകൾ, വൃത്താകാരത്തിൽ വെട്ടിവച്ചിട്ടുള്ള അരിപ്പുകടലാസുകൾ, തീപ്പെട്ടി, മുതലായ പല സാമാനങ്ങളും മേശയുടെ മുകളിൽ വിതറീട്ടുണ്ടു്.

ഭാസകരമേനോൻ കിണ്ടിയും മരുന്നുകുപ്പിയും മേശപ്പുറത്തുകൊണ്ടുപോയി വെച്ചിട്ടു്, അലമാരിയിൽനിന്നു ചില മരുന്നുകളും എടുത്തുകൊണ്ടുവന്നു. എന്നിട്ടു പീഠത്തിന്മേലിരിക്കുന്ന 'അംഗുലക്കുഴലുകൾ' ഓരോന്നായി

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/62&oldid=173974" എന്ന താളിൽനിന്ന് ശേഖരിച്ചത്