ഒന്നുമാത്രം എനിക്കറിയാം, ദേവകിക്കുട്ടി പിച്ചകപ്പൂവും ചൂടി പൊട്ടുംതൊട്ടു ജ്യേഷ്ഠനായ ബാലകൃഷ്ണമേനവന്റെ നേരെയാണു വീട്ടിൽ ചെന്നു കേറിയതു്.
“ | 'മടിയിൽ കനമുണ്ടെങ്കിലെ വഴിയിൽ ഭയമുള്ളൂ.' | ” |
കിട്ടുണ്ണിമേനവന്റെ ശവം മറവുചെയ്തുകഴിഞ്ഞപ്പോൾ നേരം മണി നാലു കഴിഞ്ഞു. ഭാസ്ക്കരമേനോൻ കാലത്തു കുറെ കാപ്പി കുടിച്ചിട്ടുള്ളതല്ലാതെ പിന്നീടു ജലപാനം കഴിച്ചിട്ടില്ല. തല്ക്കാലത്തെ ജോലി ഒരുവിധം ഒതുങ്ങിയപ്പോൾ സ്വന്തം വാസസ്ഥലത്തെത്തുവാൻ അദ്ദേഹത്തിനു തിടുക്കമായി. അവിടെചെന്നു് ഉടുപ്പെല്ലാം അഴിച്ചുവെച്ചു് ഉണ്ണുവാൻ ചെന്നിരുന്നപ്പോൾ ആറിത്തണുന്ന ചോറും കറിയും സ്വതേതന്നെ വയറുകാഞ്ഞതുകൊണ്ടു മങ്ങിയിരിക്കുന്ന രുചി മുഴുവനും കെടുത്തി. ഉണ്ടുവെന്നും ഉണ്ടില്ലെന്നും വരുത്തി വേഗം എഴുന്നേറ്റു കൈകഴുകി. എന്നിട്ടു ശിഷ്യനെ വിളിച്ചു കാപ്പിയും പലഹാരവും ഉണ്ടാക്കിക്കൊണ്ടുവന്നാൽ മണി അടിക്കുവാൻ പറഞ്ഞേല്പിച്ചിട്ടു ചേരിപ്പറമ്പിൽ കാരണവരോടു വഴക്കടിച്ചു വാങ്ങിച്ചിട്ടുള്ള മരുന്നുകുപ്പിയും കിണ്ടിയുംകൊണ്ടു വായനമുറിയിലേക്കു കടന്നു.
ഈ അകത്തുതന്നെയാണഉ് സ്വകാര്യമായ പല റിക്കാർട്ടുകളും കരകൌശലം സംബന്ധിച്ച ബഹുവിധ സാമഗ്രികളും അന്യദൃഷ്ടിയിൽ പെടുവാൻ പാടില്ലാത്തവയും നിജവേലയെ സംബന്ധിച്ചവയുമായ മറ്റനേകം