താൾ:ഭാസ്ക്കരമേനോൻ.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
54


സാധനങ്ങളും അദ്ദേഹം സൂക്ഷിച്ചിട്ടുള്ളതു്. സ്വന്തം ശിഷ്യരാകട്ടെ, അടുത്ത ബന്ധുക്കളാകട്ടെ, ഉറ്റ സ്നേഹിതന്മാരാകട്ടെ, ആരുതന്നെയായാലും, ഈ മുറിയിലേയ്ക്കു കടക്കുക പതിവില്ല. ഈ അകത്തിനു ഒരു വാതിലും രണ്ടു ജനാലകളും മാത്രമേ ഉള്ളു. വാതിൽ അകത്തും പുറത്തും പൂട്ടാവുന്ന മാതിരിയിലാണു്. പുറത്തു സാക്ഷാൽ പൂട്ടിനു പുറമെ ഒരു കോൽത്താഴിട്ടുപൂട്ടുകകൂടി പതിവുണ്ടു്. കതകുകൾ ഇരുമ്പുചങ്ങലകളെക്കൊണ്ടു് ഉമ്മറപ്പടിയിന്മേലുള്ള ഇരുമ്പു കുറ്റികളോടുകൂടി ബന്ധിച്ചിട്ടാണു് കോൽത്താഴിട്ടുപൂട്ടുന്നതു്. കുറ്റികൾ ഉമ്മറപ്പടിയുടെ ചെരിവിൽകൂടി അയവായിട്ടു അകത്തേക്കു തുളച്ചു കൊള്ളിച്ചിട്ടു അപ്പുറത്തു വിലങ്ങത്തിൽ തടവിട്ടു് ഉറപ്പിച്ചിരിക്കുന്നു. കുറ്റികൾ വലിച്ചാൽ ഏകദേശം ഒരംഗുലത്തോളം പുറത്തേക്കുവരും. അകത്തു ഒരു മുക്കുപലകയിന്മേൽ തീത്തൈലം മുതലായ തൈലങ്ങളും, നാകപ്പലക, ചെമ്പുതകിടു മുതലായവയും അടങ്ങി കുറെ മൺപാത്രങ്ങൾ ഇരിപ്പുണ്ടു്. ഇതുകളുടെ അടുത്തു കുടയുള്ള പിച്ചളയാണികളുടെ ആകൃതിയിൽ ചിലതു് ഒരു ചെറിയ വാർണീഷിട്ട പലകയിന്മേൽ ഉറപ്പിച്ചിട്ടും ഉണ്ടു്. ഈ പാത്രങ്ങളും ആണികളും അകത്തു പാടുകൊണ്ടു് ഉമ്മറപ്പടിയിലുള്ള കുറ്റികളും തമ്മിൽ കമ്പികളേക്കൊണ്ടു ഘടിപ്പിച്ചിട്ടുണ്ടു്. അതിനു പുറമെ സ്റ്റേഷൻ ആപ്സർ കിടക്കുന്ന അകത്തു വൈദ്യുതശക്തികൊണ്ടു അടിക്കുന്ന ഒരു മണി വച്ചിട്ടുള്ളതിനോടുകൂടി ഇവയെല്ലാം യോജിപ്പിച്ചിട്ടുമുണ്ടു്. ആരെങ്കിലും കോൽത്താഴു് തുറക്കുവാൻ ഉത്സാഹിച്ചാൽ കുറ്റികൾ പുറത്തേയ്ക്കു വലിയുകയും, ഈ വലിവു് കമ്പിയിൽകൂടി ആണികളിൽ എത്തുമ്പോൾ വൈദ്യുതശക്തി വ്യാപരിക്കുവാൻ തുടങ്ങുകയും, കിടക്കുന്ന അകത്തെ മണി അടിക്കുകയും

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/60&oldid=173972" എന്ന താളിൽനിന്ന് ശേഖരിച്ചത്