താൾ:ഭാസ്ക്കരമേനോൻ.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
31


'നിങ്ങൾക്കു കിട്ടുണ്ണിമേനവന്റെ ദീനത്തെപ്പറ്റി എന്തറിയാം?' എന്നു ചോദിച്ചു.

അപ്പാത്തിക്കരി ആത്മപ്രശംസയാകുന്ന അവതാരികയോടുകൂടി താൻ കിട്ടുണ്ണിമേനവനെ ചികിത്സിക്കുവാൻ തുടങ്ങിയ ദിവസംമുതൽ അന്നേദിവസംവരെയുള്ള സകല സംഗതികളെയുംപറ്റി സവിസ്തരം പ്രസംഗിച്ചു. അതിന്റെ ചുരുക്കം താൻ കിട്ടുണ്ണിമേനവനെ ചികിത്സിപ്പാൻ തുടങ്ങീട്ടു ഏകദേശം ഒരു കൊല്ലത്തിൽ കുറയാതെ ആയി എന്നും അദ്ദേഹത്തിനു ഒടുവിൽ പിടിപെട്ട ഉദരരോഗത്തിൽ നിന്നും മോചനം കേവലം അസാദ്ധ്യമായിരുന്നതിനാൽ ആയതിനു താൻ മോഹിച്ചിരുന്നില്ലെങ്കിലും അദ്ദേഹം ഇത്രവേഗം മരിക്കുന്നതിനുള്ള യാതൊരു ലക്ഷണങ്ങളും തന്റെ കണ്ണിൽ പെട്ടിട്ടില്ലെന്നും, ഈ വിവരംതന്നെ ഏതാനും ദിവസംമുൻപു കാര്യസ്ഥൻ ചോദിച്ചപ്പോൾ താൻ പറഞ്ഞിട്ടുണ്ടെന്നും, മരണാനന്തരം ശരീരത്തിന്റെ ആകൃതി കണ്ടേടത്തോളം ഈ പെട്ടെന്നുള്ള മരണം സംശയത്തിനു ആസ്പദമായിട്ടുള്ളതാണെന്നും ശേഷം ശവം കീറിനോക്കീട്ടു മാത്രമെ തീർച്ചപറവാൻ തരമുള്ളു എന്നും ആകുന്നു.

അപ്പാത്തിക്കരിയുടെ തല്ക്കാലത്തെ വായ്മൊഴി എടുത്തതിന്റെ ശേഷം അവർ മൂന്നുപേരുംകൂടി തളത്തിലേക്കു കടന്നു. ശവം ആസ്പത്രിയിൽ കൊണ്ടുവരുമ്പോൾ താൻ അവിടെ ഹാജരുണ്ടാവുമെന്നു പറഞ്ഞു അപ്പാത്തിക്കരി അവിടെവച്ചു അവരായിട്ടു പിരികയും ചെയ്തു. ഇൻസ്പെക്ടർ തളത്തിൽ നിന്നിരുന്ന ആളുകളെനോക്കി-

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/37&oldid=173946" എന്ന താളിൽനിന്ന് ശേഖരിച്ചത്