Jump to content

താൾ:ഭാസ്ക്കരമേനോൻ.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
30


തിരക്കിന്റെ ശല്യം സഹിക്കുക വയ്യാതെ തിരിഞ്ഞു അകലെ ഒഴിഞ്ഞു നില്ക്കുവാൻ ശ്രമിച്ചുതുടങ്ങി. ആ കൂട്ടത്തിൽ ഒരാൾ ബങ്കളാവിന്റെ വടക്കുഭാഗത്തുള്ള അടുക്കളയോടു ചേർന്ന മതിൽകെട്ടിന്റെ നേരെ നോക്കിക്കൊണ്ടു കുറച്ചുനേരം മനോരാജ്യത്തിൽ നിന്നു. അപ്പോൾ കൂട്ടർ-

'ശങ്കരമേന്നേ! കുറച്ചുകഴിഞ്ഞിട്ടു വരുന്നതായിരിക്കും ഉത്തമം. ലഹള ഒന്നു ഒതുങ്ങട്ടെ. ഇപ്പോൾ കാത്തുനിന്നിട്ടു പ്രയോജനമില്ല എന്നു പറഞ്ഞു് അയാളുടെ കൈപിടിച്ചു കൂട്ടിക്കൊണ്ടുപോയി.

പുളിങ്ങോട്ടെ പ്രകൃതം ഇങ്ങനെയെല്ലാം ഇരിക്കുമ്പോഴാണു് പോലിസു സ്റ്റേഷനിൽ നിന്നു പുറപ്പെട്ട യോഗം അവിടെ എത്തിയതു്. ഇൻസ്പെക്ടർ മുതലായവർ വന്നവഴി തളത്തിലേക്കുതന്നെ കടന്നു. അവിടെവച്ചു അപ്പാത്തിക്കരിയും ഇൻസ്പെക്ടരും തമ്മിൽ ആചാരോപചാരങ്ങളെല്ലാം കഴിഞ്ഞതിന്റെ ശേഷം ഇരുവരും സ്റ്റേഷൻ ആപ്സരും കൂടി മരിച്ചുകിടക്കുന്ന മുറിയിലേക്കു കടന്നു. ഇൻസ്പെക്ടർ നോട്ടുപുസ്തകവും പെൻസിലും കയ്യിലെടുത്തുകൊണ്ടാണു അകത്തേക്കു പ്രവേശിച്ചതു്. അവിടെ വെളിച്ചം അല്പം ചുരുക്കമായിരുന്നതുകൊണ്ടു് പുറത്തേക്കുള്ള ഒരു ജനാല തുറപ്പിച്ചു ശവത്തിന്റെയും അതു കിടക്കുന്ന കട്ടിൽ, കിടക്ക മുതലായി അകത്തുള്ള സകല സാമാനങ്ങളുടെയും താൽക്കാലിക സ്ഥിതിയും മറ്റും, പോലീസ്സു നടവടിക്രമത്തിൽ കൊടുത്തിട്ടുള്ള നിയമങ്ങളെ നല്ലവണ്ണം ഓർമ്മവെച്ചുകൊണ്ടു ഇൻസ്പെക്ടർ വിസ്തരിച്ചു നോക്കിക്കാണുകയും സ്വന്തം കയ്യക്ഷരത്തിൽ ഒരു യാദാസ്തെഴുതുകയും ചെയ്തു. എന്നിട്ടു അപ്പാത്തിക്കരിയുടെ നേരെ തിരിഞ്ഞു-

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/36&oldid=173945" എന്ന താളിൽനിന്ന് ശേഖരിച്ചത്