Jump to content

താൾ:ഭാസ്ക്കരമേനോൻ.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
28


രണ്ടാമതു് ഒരിക്കൽകൂടി ശ്രദ്ധവെച്ചു വായിച്ചു. അതിന്റെ ശേഷം ആദരവോടുകൂടി എഴുത്തു ഇൻസ്പെക്ടരുടെ കൈയിൽ കൊടുത്തു.

ഇൻസ്പെക്ടർ എഴുത്തുവാങ്ങി രണ്ടുമൂന്നുതവണ വായിട്ടിട്ടു ഭാസ്ക്കരമേനവന്റെ നേരെ തിരിഞ്ഞു അർത്ഥഗർഭമാകുംവണ്ണം ഒന്നു കടാക്ഷിച്ചു; എന്നിട്ടു-

'ദുഷ്ടസംസർഗ്ഗംകൊണ്ടു ആത്മനാശംതന്നെ സംഭവിക്കുന്നതാണെന്ന തത്വം യോഗ്യരായവർ കൂടി ഇനിയും അറിഞ്ഞു പ്രവൃത്തിക്കുന്നില്ലല്ലോ! കഷ്ടംതന്നെ!' എന്നു പറഞ്ഞു എഴുത്തു തിരിയെ സ്റ്റേഷൻ ആപ്സർ വശം ഏല്പിച്ചു.

'ഈ കാൺസ്റ്റബിൾ നമ്മുടെകൂടെ പോരട്ടെ' എന്നു അടുത്തു നിൽക്കുന്ന പോലീസുകാരനെ ചൂണ്ടിക്കാണിച്ചു, സ്റ്റേഷൻ ആപ്സനോടു പറഞ്ഞു. അതുപ്രകാരം ഒരു കാൺസ്റ്റബിളും സ്റ്റേഷൻ ആപ്സരും ഇൻസ്പെക്ടരും കൂടി പുളിങ്ങോട്ടേയ്ക്കു പുറപ്പെട്ടു.



അഞ്ചാമദ്ധ്യായം

"പെരുവഴിപോകുന്നേരമീരുവഴി കാണുന്നാകി-

ലൊരുവഴിനേർവഴിക്കു തിരിയുവാനറിവുവേണം.
സത്യവുംമസത്യവും കൃത്യവുമകൃത്യവും
നിത്യവുമോർത്തീടുന്നോർക്കത്തലില്ലൊരിക്കലും"

ഉപദേശപദ്ധതി


എളവല്ലൂർ ദേശത്തെ ബാധിച്ചിരിക്കുന്ന അത്യാപത്തു സംഭവിക്കുന്നതിനു മുമ്പായി അതിന്റെ നിഴൽ ആ ദേശക്കാരുടെ മനസ്സിൽ കൂടി പാഞ്ഞിട്ടോ, അതോ എളവല്ലൂരിനു ഏക ബന്ധുവായിരുന്ന മഹാപുരുഷനെ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/34&oldid=173943" എന്ന താളിൽനിന്ന് ശേഖരിച്ചത്