താൾ:ഭാസ്ക്കരമേനോൻ.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
27


സ്വത്തു കൂനന്റെ വീട്ടിൽ' എന്നു പറഞ്ഞുംകൊണ്ടു് ആരോ ഒരുത്തൻ പിന്നിൽകൂടി ഓടിപ്പോയി. കാൺസ്റ്റബിൾ കുംഭകർണ്ണസേവയെ ഉപേക്ഷിക്കുവാൻ മടിച്ചിട്ടു തൽക്കാലം അതു അത്ര വകവെച്ചില്ല. പാഴുവാക്കെന്നു വിചാരിച്ചതു കാര്യമായിട്ടു കലാശിച്ചുവോ എന്നും; അങ്ങനെ സംഭവിക്കുന്നതായാൽ തന്റെ മുറ നടത്താതിരുന്നതിനെ മറച്ചുവെച്ചു തെളിവിങ്കലേക്കു ആവശ്യമായിത്തീരാവുന്ന ഈ വാക്കുകളെ യജമാനനോടു പറഞ്ഞു എങ്ങനെയാണു കയറ്റത്തിനുള്ള മാർഗ്ഗങ്ങൾ സമ്പാദിക്കേണ്ടതെന്നും ഉള്ള ആലോചനകളുടെ മദധ്യത്തിൽ പുറപ്പെട്ട ശബ്ദങ്ങളാണു ഗോവിന്ദനെ വേണ്ടാതെ കണ്ടു ഭയപ്പെടുത്തിയതു്. ഈ വിചാരത്തിന്റെ ഇടയിൽ കാൺസ്റ്റബിൾ ഭക്ഷണത്തിന്റെ കഥയൊക്കെ മറന്നു ഗോവിന്ദന്റെ നേരെ തിരിഞ്ഞു-

'ആട്ടെ എജമാനന്മാർ ഇപ്പോൾ പുറത്തേക്കുവരും. നീങ്ങി ഒതുങ്ങി നിൽക്കു' എന്നു പറഞ്ഞു ആദ്യം നിന്നിരുന്നതുപോലെ സശ്രദ്ധനായിട്ടു നിന്ന താമസം ഇൻസ്പെക്ടരും സ്റ്റേഷനാപ്സരും കൂടി പുറത്തേക്കിറങ്ങി. എഴുത്തു കൈയിൽ പിടിട്ടുകൊണ്ടു അടങ്ങിഒതുങ്ങി മിറ്റത്തു നില്ക്കുന്ന ഗോവിന്ദനെ കണ്ടു-

'ഇതാരാണു്?' എന്നു സലാംവെച്ചു നിൾക്കുന്ന കാൺസ്റ്റബിളോടു ചോദിച്ചു.

സ്റ്റേഷൻ ആപ്സർക്കു് അപ്പാത്തിക്കരിയുടെ എഴുത്തുംകൊണ്ടു പുളിങ്ങോട്ടുനിന്നു വിന്നിരിക്കുന്ന ആളാണു എന്നു മറുപടി പറഞ്ഞു. ഭാസ്കരമേനോൻ ഇതു കേട്ടപ്പോൾ ഉടനെ മിറ്റത്തിറങ്ങി ഗോവിന്ദന്റെ പക്കൽ നിന്നും എഴുത്തുമേടിച്ചു പൊട്ടിച്ചു വായിച്ചു. ഒരു പരിവൃത്തി വായിച്ചതുകൊണ്ടു വിശ്വാസമായില്ലെന്നു തോന്നും,

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/33&oldid=173942" എന്ന താളിൽനിന്ന് ശേഖരിച്ചത്