താൾ:ഭാസ്ക്കരമേനോൻ.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
26


കൊണ്ടു തിരിഞ്ഞുമറിഞ്ഞു ആയവ ഒടുവിൽ ഗോവിന്ദങ്കൾ വന്നു വീഴുകയും ചെയ്തു. ഗോവിന്ദൻ പോലീസുകാരന്റെ ദൃഷ്ടിയിൽപെട്ടു എന്നു കണ്ടപ്പോൾ വേഗം എഴുത്തു മടിയിൽനിന്നും എടുത്തു. കാൺസ്റ്റബിൾ 'എന്താണതു്' എന്നു് ആംഗ്യം കാണിച്ചതോടുകൂടി ഗോവിന്ദൻ അടുത്തുചെന്നു-

"സ്റ്റേഷൻ ആപ്സർക്കു കൊടുപ്പാൻ അപ്പാത്തിക്കരി ഒരു എഴുത്തു തന്നയച്ചിട്ടുണ്ട്. അടിയന്തിരക്കാര്യമാണു്" എന്നു പറഞ്ഞു.

'ആവൂ! ഈ എഴുത്തു സ്റ്റേഷൻ ആപ്സർ ഇപ്പോൾ കണ്ടാൽ ഒരു പാള കഞ്ഞിവെള്ളം കുടിക്കുവാൻകൂടി ഇടകുട്ടുമെന്നു തോന്നുന്നില്ല' എന്നു വിചാരിച്ചു-

'എജമാനന്മാർ ജോലിയിൽ പ്രവേശിച്ചിരിക്കുകയാണു്, എഴുത്തിവിടെ തന്നിട്ടു് വേഗം പൊയ്ക്കൊള്ളു. അനാവശ്യമായിട്ടു സ്റ്റേഷനിൽ ആരെയും നിറുത്തരുതെന്നു ഉത്തരവുണ്ടു്' എന്നു കാൺസ്റ്റബിൾ പറഞ്ഞതിന്നു-

'അയ്യോ! ഈ എഴുത്തുകൊടുത്ത ഉടനെതന്നെ സ്റ്റേഷനാപ്സരെ പുളിങ്ങോട്ടേയ്ക്കു കൂട്ടികൊണ്ടുവരണമെന്നു പറഞ്ഞാണു് എന്നെ അയച്ചിട്ടുള്ളതു്' എന്നു ഗോവിന്ദൻ മറുപടിപറഞ്ഞു.

'പറ്റി! കാര്യം പറ്റി! ഇപ്പോഴെ ആ കള്ളൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായുള്ളു. എജമാനനോടു എങ്ങനെയാണഉ പറയുന്നതു്? എന്നു കാൺസ്റ്റബിൾ മന്ത്രിക്കുന്നതുകേട്ടു ഗോവിന്ദൻ ഒന്നു പരുങ്ങി. എന്നാൽ വാസ്തവത്തിൽ ഈ വാക്കുകൾ ഗോവിന്ദനെ ഉദ്ദേശിച്ചു കാൺസ്റ്റബിൾ പുറപ്പെടുവിച്ചതല്ല. തലേ ദിവസം അർദ്ധരാത്രിക്കുശേഷം ഈ കാൺസ്റ്റബിൾ ബീറ്റിനിടക്കു എവിടെയോ നിന്നുറക്കം തൂങ്ങുമ്പോൾ പുളിങ്ങോട്ടെ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/32&oldid=173941" എന്ന താളിൽനിന്ന് ശേഖരിച്ചത്