താൾ:ഭാസ്ക്കരമേനോൻ.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
25


ന്മാരുമായിട്ടുള്ള സംവാദത്തിങ്കൽ ഇദ്ദേഹത്തിന്റെ സാധാരണയായിട്ടുള്ള മൂളക്കം അധികാരത്തെ പ്രകടിപ്പിക്കുവാൻ വേണ്ടി അറഞ്ഞിട്ടു പുറപ്പെടുവിക്കുന്നതോ അതോ അർത്ഥഗ്രഹണത്തിങ്കൽ സ്വാഭാവികമായിട്ടു ബുദ്ധിക്കുള്ള മന്ദഗതികൊണ്ടു താനേ പുറപ്പെടുന്നതോ ഏതുതന്നെ ആയാലും, ഇന്നേദിവസം ഇദ്ദേഹത്തിന്റെ മനസ്സു മറ്റൊരേടത്തു സഞ്ചരിച്ചിരുന്നതുകൊണ്ടു, അതിന്റെ മാത്ര ഒന്നു മുറുകീട്ടുണ്ടായിരുന്നു.

സ്റ്റേഷനിലെ കഥ ഈവിധമെല്ലാം ഇരിക്കുമ്പോൾ ഗോവിന്ദൻ പുളിങ്ങോട്ടുനിന്നും പുറപ്പെട്ടു സ്റ്റേഷനിലേക്കായിട്ടു മുറുകി നടക്കുകയായിരുന്നു. വഴിക്കു കാര്യസ്ഥനേമാൻ ചിന്താക്രാന്തനെന്നപോലെ കീഴ്പോട്ടു നോക്കി റോട്ടിന്റെ വക്കുപറ്റി നേർവഴി നടന്നുവരുന്നുത കണ്ടു. കാര്യസ്ഥൻ ഇയാളെ കണ്ടതുമില്ല. സമയം ഇതായതുകൊണ്ടോ വേറെ വല്ല കാരണത്താലോ അദ്ദേഹത്തിനെ മനോരാജ്യത്തിൽനിന്നു വേർപെടുത്തുവാൻ ഗോവിന്ദൻ ഉത്സാഹിച്ചതുമില്ല. ഇയാൾ അവിടെനിന്നു സ്റ്റേഷൻ മതിൽക്കെട്ടിനുള്ളിൽ ചെന്നുചേർന്നപ്പോൾ സ്റ്റേഷൻ വാതുക്കൽ ഒരു കാൺസ്റ്റബിൾ കൊത്തിവച്ച പാവയെപ്പോലെ നില ഉറപ്പിച്ചു ഞെളിഞ്ഞു് നൽക്കുന്നതു കണ്ടു. കാലുകളുടെ സ്ഥിരതയ്ക്കുള്ള താങ്ങെന്നപോലെ കൈത്തലകൾ തുടകളിന്മേൽ ഒട്ടിച്ചു 'ആരിഹവരുന്നു'വെന്ന ഭാവത്തിൽ ദൃഷ്ടികൾ ദൂരത്തിൽ പതിച്ചും നിശ്ചേഷ്ടനായി നിൽക്കുന്ന ആ രൂപത്തെ കണ്ടപ്പോൾ മൂർത്തി തിരിയാതെ അടുത്തു ചെല്ലുവാൻ ഗോവിന്ദനു ധൈര്യമുണ്ടായില്ല. വളരെ കാലതാമസംകൂടാതെ എന്തോ സംഗതിവശാൽ പോലീസുകാരന്റെ ദൃഷ്ടികൾക്കു ഇളക്കം തട്ടുകയും, ജന്മാന്തരകൃതം

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/31&oldid=173940" എന്ന താളിൽനിന്ന് ശേഖരിച്ചത്