താൾ:ഭാസ്ക്കരമേനോൻ.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
29


അപരിഹാര്യമായ കർമ്മഫലത്തെ അനുഭവിപ്പിച്ചതിൽ നിരപരാധികളായ അഗതികൾക്കു ഉണ്ടാവുന്ന പരമസങ്കടത്തിനു അല്പമെങ്കിലും ഒരു നിവൃത്തി വരുത്തുവാൻ വേണ്ടിയോ എന്നു തോന്നുമാറു പ്രജാവത്സലനായ സർവേശവരൻ കാലേകൂട്ടി അവരെ ഒതുക്കിയതോ, എങ്ങനെയെന്നു നിർണ്ണയിപ്പാൻ വയ്യാത്ത വിധത്തിൽ കിട്ടുണ്ണിമേനവന്റെ മരണവൃത്താന്തം കേട്ടുകേൾപ്പിച്ചു് അറിവാൻ ഇടയാവുന്നതിനുമുമ്പുതന്നെ നാടെല്ലാം പരന്നു കഴിഞ്ഞു. രണ്ടുപേരുംകൂടി മന്ത്രിക്കുന്നേടത്തെല്ലാം സംസാരത്തിനുള്ള വിഷയം ഒന്നുതന്നെയായിരുന്നു. ഇങ്ങനെ ഈ വ്യസനവാർത്ത ക്ഷണനേരങ്കൊണ്ടു എല്ലാടവും പടർന്നു പിടിച്ചതോടുകൂടി അനേകം ആളുകൾ നാനാപ്രകാരേണ വിലപിച്ചുകൊണ്ടും, അപൂർവ്വം ചിലർ യാതൊരു ഭാവഭേദവും കൂടാതെകണ്ടും, അവസ്ഥാഗൌരവമറിഞ്ഞു പ്രവർത്തിപ്പാൻ ശക്തിയില്ലാത്ത ബാലന്മാർ വാസനാബലത്താൽ മറ്റുള്ളവരെ അനുതപിച്ചുകൊണ്ടും, ധൂർത്തന്മാരായ ചിൽ ബഹളത്തിൽ കടന്നു കലഹിക്കുവാൻ മോഹിച്ചുകൊണ്ടും, പുളിങ്ങോട്ടു ബങ്കളാവിന്റെ പുറമെ നാലുപുറവും വന്നു തിക്കിത്തിരക്കിത്തുടങ്ങി. പുരുഷാരം വന്നു നിറയുന്നതു കണ്ടു രണ്ടോ മൂന്നോ പോലീസുകാരും വന്നുചേർന്നു. ആൾക്കൂട്ടത്തെ ഒതുക്കിനിർത്തുവാൻ അവരുടെ ശക്തി ആസകലം എടുത്തു വിലക്കുന്നുണ്ടെങ്കിലും, അവരുടെ പ്രയത്നം തീരെ നിഷ്ഫലമെന്നു മാത്രമല്ല, പോലീസുകാരുടെ ഉന്തും തള്ളും വലിയും ധൂർത്തന്മാരായ കലഹപ്രിയന്മാർക്കരേണിയും സാധുക്കൾക്കൊരു കോടാലിയും ആയിത്തീർന്നതിനാൽ കോലാഹലം ഒന്നുകൂടി വർദ്ധിച്ചതേയുള്ളു. കിട്ടുണ്ണിമേനവന്റെ സ്വരൂപം ഒരു നോക്കു കണ്ടിട്ടുപോയാൽ കൊള്ളാമെന്നു ആഗ്രഹിച്ചു നിൽക്കുന്നവരിൽ ചിലർ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/35&oldid=173944" എന്ന താളിൽനിന്ന് ശേഖരിച്ചത്