താൾ:ഭാസ്ക്കരമേനോൻ.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
21


പണിപ്പെട്ടു കസാലതാഴത്തിടാതെ ഒരുവിധം ജനാലയുടെ അടുക്കലേക്കു മാറ്റി. ഇതിന്റെ ശേഷം, ഇന്നു ആരുടെ തലക്കാണാവൊ കൊട്ടുകൊള്ളുന്നതെന്നും വിചാരിച്ചു അകത്തുനിന്നും പുറത്തിറങ്ങി സ്റ്റേഷൻ വാതുക്കൽ കാവലായി.

നമ്മുടെ കഥാപുരുഷന്മാരിൽവെച്ചു പ്രധാനികളുടെ കൂട്ടത്തിൽ ഗണിക്കപ്പെടേണ്ടവരായ ഇൻസ്പെക്ടരുടേയും സ്റ്റേഷനാപ്സരുടെയും ആകൃതി പിരിശേധനക്കു ഇപ്പോൾ നല്ല അവസരമാണു്. തലപ്പാവു തലയിൽനിന്നു എടുത്തപ്പോൾ ഇൻസ്പെക്ടർക്കു ഉണ്ടായ സുഖം ഓർത്തിട്ടുള്ള സന്തോഷംകൊണ്ടൊ എന്നു തോന്നുമാറു അദ്ദേഹം അതിനെ മടിയിൽവെച്ചു രണ്ടുകൈകൊണ്ടും അനുഗ്രഹിക്കുന്നുണ്ടു്. കണ്ണും കുറഞ്ഞൊന്നടച്ചിട്ടുണ്ടു്. കഷണ്ടി നെറ്റിമുതൽ കയറി നിറന്തലയെ ആക്രമിച്ചു ശിരസ്സിന്റെ പിൻഭാഗത്തേക്കുള്ള ചെരുവിന്നടുത്തുള്ള ശിഖരത്തിങ്കലോളം എത്തിയപ്പോൾ അവിടെനിന്നും കീഴ്പോട്ടുള്ള കടുംതൂക്കംകണ്ടു ഭയപ്പെട്ടു ശിരസ്സിന്റെ ഇരുഭാഗത്തുകൂടി ഇറങ്ങി ചെവിയുടെ അടുക്കലോളം എത്തീട്ടുണ്ടു്. ശിഖരത്തിങ്കൽ എട്ടുപത്തു നരച്ചരോമം മൊട്ടക്കുന്നിന്റെ മുകളിൽ നിൽക്കുന്നതും ഉണങ്ങിക്കരിഞ്ഞതുമായ പുല്ലിൻതലകൾപോലെ കാറ്റുകൊണ്ടു ആടുന്നുണ്ടു്. നെറ്റിയുടെ മേലതിരു വളരെ സൂക്ഷ്മമാണെങ്കിലും മിനുപ്പിന്റെ ഭേദം കണ്ടു ഏകദേശം തീരുമാനപ്പെടുത്താം. അതിരുകണ്ടേടംകൊണ്ടു നെറ്റിക്കു വിസ്താരം വളരെ കുറയുമെന്നാണു പറയേണ്ടതു്. പ്രകൃത്യാ ചെറുതായുള്ള കണ്ണുകളും വായും മാംസളങ്ങളായ കപോലങ്ങളെക്കൊണ്ടു ഒട്ടുമുക്കാലും മൂടിയിരിക്കുന്നു. ഇൻസ്പെക്ടരുടെ മൂക്കു കരടിയുടെ മൂക്കിനു തുല്യമെന്നോ അതോ ആ വർഗ്ഗത്തിൽപെട്ട പോർക്കിന്റേതു

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/27&oldid=173935" എന്ന താളിൽനിന്ന് ശേഖരിച്ചത്