താൾ:ഭാസ്ക്കരമേനോൻ.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
20


പോകുന്നുണ്ടായിരുന്നു. ഇൻസ്പെക്ടർ അദ്ദേഹമായിട്ടു നല്ല പരിചയമാണെങ്കിലും തൽക്കാലം കണ്ടപ്പോൾ കണ്ടഭാവം നടിക്കാതെ പോലീസ് സ്റ്റേഷൻ വഴിക്കു തിരിച്ചു. ഇൻസ്പെക്ടർ സ്റ്റേഷനിൽ ചെന്നപ്പോൾ സ്റ്റേഷൻ ആപ്സർ അന്നു കോടതിയിൽ ഹാജരാക്കേണ്ട ഒരു കേസ്സു തയ്യാർ ചെയ്യുകയായിരുന്നു. തന്റെ മേലധികാരി വരുന്നതു കണ്ടപ്പോൾ വേഗം കസാലയിൽനിന്നു എഴുന്നേറ്റു വേണ്ട ഉപചാരങ്ങളെല്ലാം ചെയ്തു ബഹുമാനിച്ചുംകൊണ്ടു മേശയുടെ ഒരു ഭാഗത്തായിട്ടു ഒതുങ്ങിനിന്നു. ഇൻസ്പെക്ടർ കാൺസ്റ്റബിളിനെ വിളിച്ചു കസാല ജനാലയുടെ അടുക്കൽ നീക്കി ഇടുവിച്ചു ക്ഷീണം തീർക്കുവാനായിട്ടു അതിന്മേൽ ഇരുന്നു ഉറുമാലെടുത്തു മുഖം തുടച്ചുകൊണ്ടു കാലിന്മേൽ കാലും കയറ്റി ഘനപ്പിച്ചു വശായി. സാമാന്യത്തിലധികം സ്ഥൂലിച്ച ശരീരത്തോടുകൂടിയ ഇൻസ്പെക്ടർക്കു കിതപ്പുകൊണ്ടു ഒരക്ഷരംപോലും ഉച്ചരിപ്പാൻ വയ്യാതിരുന്നതിനാൽ തൽക്കാലത്തെ ഘനഭാവം അത്യാവശ്യം തന്നെയായിരുന്നു.

മേലധികാരികളോടു കടന്നു സംസാരിക്കുന്നതു അനുചിതമാണല്ലൊ എന്നു വിചാരിച്ചും, കുതിരയെപ്പോലെ കിതയ്ക്കുന്ന ഇൻസ്പെക്ടരുടെ നേരെ ദയവിചാരിച്ചും, സ്റ്റേഷൻ ആപ്സരും ഒന്നും സംസാരിച്ചില്ല. ഇദ്ദേഹത്തിനു ഇൻസ്പെക്ടരുടെ പെട്ടെന്നുള്ള വരവിന്റെ അർത്ഥം ആലോചിച്ചുനോക്കീട്ടു ഉണ്ടായില്ലെങ്കിലും തന്റെ ജോലി ക്രമപ്രകാരം നടത്തിവന്നിരുന്നതുകൊണ്ടു മനസ്സിനു യാതൊരു ചാഞ്ചല്യവും ഉണ്ടായില്ല. അവിടെ ഉണ്ടായിരുന്ന കാൺസ്റ്റബിൾ ഇൻസ്പെക്ടരെ കണ്ടു ഭയപ്പെട്ടു കലികൊണ്ട വെളിച്ചപ്പാടിനെപ്പോലെ വിറച്ചു തുടങ്ങി. അപ്പോഴാണു കസാല നീക്കിയിടുവാൻ കല്പന കിട്ടിയതു്. വളരെ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/26&oldid=173934" എന്ന താളിൽനിന്ന് ശേഖരിച്ചത്