താൾ:ഭാസ്ക്കരമേനോൻ.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
19


പണം താൻതന്നെ കടം വാങ്ങിക്കൊടുക്കേണ്ടി വന്നെങ്കിലോ എന്നുള്ളൊരാധികൊണ്ടു് ഇൻസ്പെക്ടർക്കു വഴിവേഗം തോന്നി.

"ഞാൻതന്നെ പുളിങ്ങോട്ടേയ്ക്കൊന്നു പോയിവന്നാലോ" എന്നു ചോദിച്ചു.

"വേണ്ടില്ലാ. കിട്ടുണ്ണിമേനവനെക്കണ്ടു പറഞ്ഞാൽ കാര്യമെല്ലാം നേരെയാവുമെന്നാണു് എന്റെ അഭിപ്രായം".

"എന്നാൽ അങ്ങിനെ ആയിക്കളയാം. നാളെ കാലത്തു പുറപ്പെട്ടു എളവൂർ സ്റ്റേഷൻ പരിശോധനയും കഴിച്ചു പുളിങ്ങോട്ടു പോയി കാര്യവും നടത്തി വൈകുന്നേരത്തേക്കു ഇങ്ങോട്ടുതന്നെ തിരിയെ എത്താം" എന്നു ഇൻസ്പെക്ടർ പറഞ്ഞപ്പോഴേയ്ക്കും നേരം സന്ധ്യയായി. ഇൻസ്പെകടർ കാരണവരുടെ അകത്തേക്കും ബാലകൃഷ്ണമേനോൻ അമ്മയെ വിവരം ധരിപ്പിക്കാൻ അടുക്കളയിലേക്കും പോയി.



നാലാമദ്ധ്യായം

മലകളിളകീലും മഹാജനാനാം

മനമിളകാചപലോക്തി കേൾക്കിലും കേൾ.

ശ്രീകൃഷ്ണചരിതം.


തലേദിവസം ബാലകൃഷ്ണമേനവനോടു് പറഞ്ഞിരുന്ന പ്രകാരം ഇൻസ്പെക്ടർ കാലത്തെഴുന്നേറ്റു ചായയും കഴിച്ചു ചവിട്ടുവണ്ടിയിൽ കയറി എളവല്ലൂർക്കു ഓടിച്ചുപോയി. അവിടെ എത്താറായപ്പോൾ കിട്ടുണ്ണിമേനവന്റെ കാര്യസ്ഥൻ പുളിങ്ങോട്ടേയ്ക്കുള്ള വഴിയിൽകൂടി

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/25&oldid=173933" എന്ന താളിൽനിന്ന് ശേഖരിച്ചത്