താൾ:ഭാസ്ക്കരമേനോൻ.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മൂന്നാം അദ്ധ്യായം

കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം
-കുഞ്ചൻ നമ്പ്യാർ.


അകാലത്തിങ്കൽ കാലാന്തരത്തെ പ്രാപിച്ച കിട്ടുണ്ണിമേനവന്റെ വാസസ്ഥലം ആനന്ദപുരത്തിൽ ചേൎന്ന എളവല്ലൂർ എന്ന ദേശത്താണു്. ഈ ദേശം ആ മഹാനുഭാവന്റെ ബാല്യകാലത്തിൽ ഏതൊരു സ്ഥിതിയിൽ കിടന്നിരുന്നുവെന്നും, അദ്ദേഹത്തിന്റെ മരണകാലത്തു ഏതൊരവസ്ഥയിൽ എത്തി എന്നും ഓൎത്തുനോക്കാതെതന്നെ അതിനെ അറിയുവാൻ വേണ്ടീട്ടോ എന്നു തോന്നും, അയൽപക്കങ്ങളിൽ ചില ദേശങ്ങൾ എളവല്ലൂരിന്റെ പൂൎവസ്ഥിതിയിൽ കിടക്കുന്നതു്. നാട്ടുംപുറങ്ങൾക്കൊരു നാട്ടുപുറമായിരുന്ന എളവല്ലൂർദേശം കുറഞ്ഞൊരു കാലംകൊണ്ടു പരിഷ്ക്കാരചിഹ്നങ്ങളായ തപാലാപ്പീസ്സ്, ആസ്പത്രി, പോലീസ്സ് സ്റ്റേഷൻ മുതലായവയാൽ അലങ്കരിക്കപ്പെട്ടതു്, മഹാമനസ്കനായ; കിട്ടുണ്ണിമേനവൻ ഒരാളുടെ അശ്രാന്തപരിശ്രമംകൊണ്ടെന്നല്ലാതെ മറ്റൊന്നും പറയാനില്ല. അടുത്ത ദേശങ്ങളിൽ കിട്ടുണ്ണിമേനവനെപ്പോലെ ധനവാന്മാർ ഇല്ലാഞ്ഞിട്ടോ? ഒരകാലത്തുമല്ല. അദ്ദേഹത്തിന്റെ ദാനശീലത്വവും ലൌകികവും, അപ്രകാരമുള്ള ശാന്തതയും അപ്രകാരമുള്ള സ്വദേശസ്നേഹവും ഈ ദുരഭിമാനികളായ നാട്ടുവങ്കപ്രഭുക്കന്മാർക്കു അണുമാത്രം പോലും ഇല്ലായ്കതന്നെ. സ്വഭാവഗുണമില്ലാത്ത ഈ വൎത്തകന്മാരെ ചില ആശ്രയിച്ചുപോന്നിരുന്നതു, ഉപ്പും മുളകും കൂടാത്ത കറികൾകൂട്ടി ഭക്ഷണം കഴിക്കുന്നതുപോലെ ഉദരപൂരണത്തിനുവേണ്ടി മാത്രമായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/16&oldid=173923" എന്ന താളിൽനിന്ന് ശേഖരിച്ചത്