താൾ:ഭാസ്ക്കരമേനോൻ.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
8


തളത്തിലേയ്ക്കു കടന്നു. അപ്പോഴേയ്ക്കും കുഞ്ഞിരാമൻനായരുടെ ആഴമുള്ള ക്ഷമയ്ക്കു അടികാണേണ്ട ദിക്കായി.

ഗോവിന്ദൻ പോയിട്ടു് തികച്ചു മൂന്നേമുക്കാൽ മണിക്കൂറായി. ആദ്യത്തെമണിക്കൂർ മനോരാജ്യത്തിൽകഴിഞ്ഞു. പിന്നത്തെ നാഴിക എണ്ണീട്ടും പിന്നത്തെ വിനാഴിക എണ്ണീട്ടും കഴിച്ചുകൂട്ടി. എന്നിട്ടും ശിഷ്യന്റെ വർത്തമാനമൊന്നും കേൾപ്പാനില്ല. തനിച്ചായതുകൊണ്ടു അവിടെനിന്നു വിട്ടുപിരിയാനും തരമില്ല. കൂട്ടിലിട്ട സിംഹത്തെപ്പോലെ ലാത്തിത്തുടങ്ങി. നടക്കുമ്പോൾ കാലടികൾ ഒന്നോടൊന്നു തൊടത്തക്കവണ്ണം അടുപ്പിച്ചുവയ്ക്കുന്നതു അമ്പലക്കാട്ടേയ്ക്കു വഴി അളന്നു അങ്ങോട്ടുപോയി വരുവാനുള്ള സമയം കണക്കാക്കുകയായിരിക്കാം. കുറെ കഴിഞ്ഞപ്പോൾ നടയൊന്നു മാറി കാലു നീട്ടിവെച്ചുതുടങ്ങി. ഈ സമയത്താണു അപ്പാത്തിക്കരി അകത്തേക്കു പ്രവേശിച്ചതു്. കുഞ്ഞിരാമൻ നായർക്കു ഇങ്ങോട്ടു ചോദിക്കുവാനൊന്നും ഇടകൊടുക്കാതെ:-

വിചാരിക്കാത്തവിധത്തിൽ ചില ദുർഘടങ്ങൾ നേരിട്ടതുകൊണ്ടു വരുവാൻ താമസം വന്നതാണു്. അതെല്ലാം വിവരിച്ചു വഴിയെ പറഞ്ഞുകൊള്ളആം. കത്തുന്ന തീയിൽ നെയ്യൊഴിച്ചതുപോലെ, ഞാൻ വരുവാൻ അമാന്തിച്ചതുകൊണ്ടു നിങ്ങളുടെ മനസ്സിനുള്ള സുഖക്കേടു വർദ്ധിച്ചിരിക്കാം. എന്നാൽ ഇതു മനഃപൂൎവം വരുത്തിക്കൂട്ടിയതൊന്നുമല്ല. നിർഭാഗ്യവശാൽ ഇങ്ങനെ വന്നുകലാശിച്ചുവെന്നേ ഉള്ളു എന്നു അപ്പാത്തിക്കരി അങ്ങോട്ടു കടന്നു പറഞ്ഞു.

കുഞ്ഞിരാമൻനായൎക്കു ഈ പ്രസംഗം കേട്ടുനിൽക്കുവാൻ ക്ഷമയുണ്ടായില്ല. അകത്തേക്കു മുമ്പേ കടന്നു കട്ടിലിന്മേൽകിടക്കുന്ന ആ സ്വരൂപത്തെ ചൂണ്ടിക്കാണിച്ചുംകൊണ്ടു് നിർഭാഗ്യവശാൽ ഇങ്ങനെ വന്നു കലാശിച്ചു

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/14&oldid=173917" എന്ന താളിൽനിന്ന് ശേഖരിച്ചത്