Jump to content

താൾ:ഭാസ്ക്കരമേനോൻ.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
7


കുഞ്ഞിരാമൻനായരു ബുദ്ധിക്കു വളരെ വിവേകമുള്ള ഒരാളാണെന്നും, അദ്ദേഹത്തിനു യാതൊരു സംഗതിയിലും പരിഭ്രമലേശംപോലും ഉണ്ടാവാറില്ലെന്നും, പരിചയംകൊണ്ടു്, അപ്പാത്തിക്കരിക്കു നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടു കുഞ്ഞിരാമൻനായരു ഇങ്ങനെ പറഞ്ഞയയ്ക്കണമെങ്കിൽ സാരമായ കാരണം വല്ലതും ഉണ്ടായിരിക്കണമെന്നുറച്ചു ഉടനെ മരുന്നുപെട്ടി എടുത്തുകൊണ്ടുവന്നു ഗോവിന്ദന്റെ കൈയിൽ കൊടുത്തു 'നീ മുമ്പെ നടന്നോ, ഞാൻ പിന്നാലെ വരുന്നുണ്ടു്' എന്നു പറഞ്ഞു അയാളെ അയച്ചു. അപ്പാത്തിക്കരി കുപ്പായം തൊപ്പി എല്ലാം ഇട്ടു ഭാൎയ്യയെ വിളിച്ചു് - 'എനിക്കുവേണ്ടി കാത്തിരിക്കേണ്ട; ഞാൻ പുളിങ്ങോട്ടേയ്ക്കു പോവുകയാണു്. വരുമ്പോൾ കുറച്ചു നേരം വൈകുവാനും മതി. എനിക്കു ഉണിനുള്ളതു പകൎന്നുവച്ചേയ്ക്കു്' എന്നു പറഞ്ഞു വീട്ടിനു പുറത്തിറങ്ങി കുതിരയ്ക്കു ഏറുകോപ്പുവെച്ചു ആസ്പത്രിയിൽ കൊണ്ടുവരുവാൻ കുതിരക്കാരനോടു പറഞ്ഞു ശട്ടം കെട്ടി അദ്ദേഹം ആസ്പത്രിയിലേയ്ക്കു നടന്നു. അമ്പലക്കാട്ടുനിന്നും ആസ്പത്രിയിലേയ്ക്കു ഒരു വിളിപ്പാടെ ഉള്ളു. അപ്പാത്തിക്കരി അവിടെ ചെന്നു ചില കുഴലുകളും കരുക്കളും എടുത്തു കുപ്പായക്കീശയിൽ ഇട്ടു. താമസിയാതെ കുതിരയും എത്തി. വേഗം കുതിരപ്പുറത്തു കയറി കുതിരക്കാരനോടു പിന്നാലെ വരുവാനും പറഞ്ഞു പുളിങ്ങോട്ടേയ്ക്കു തിരിച്ചു. ആസ്പത്രിയിൽനിന്നു പുളിങ്ങോട്ടേയ്ക്കു ഒരു മയിലിൽ കുറയാതെയുണ്ടു്. അപ്പാത്തിക്കരി പുളിങ്ങോട്ടെത്തിയപ്പോൾ പെട്ടിയുമായിട്ടു ഗോവിന്ദനും വന്നുചേർന്നു. കുതിരപ്പുറത്തുനിന്നിറങ്ങി, പെട്ടി താൻതന്നെ മേടിച്ചു, കുതിരയെ നോക്കേണ്ടഭാരം ഗോവിന്ദനേയും ഏല്പിച്ചു്, അപ്പാത്തിക്കരി

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/13&oldid=173906" എന്ന താളിൽനിന്ന് ശേഖരിച്ചത്