Jump to content

താൾ:ഭാസ്ക്കരമേനോൻ.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
6


ചെയ്തു. പിന്നെ ഉണൎന്നപ്പോൾ അടുക്കൽ കിടന്നിരുന്നവനെ കാണ്മാനില്ല. നേരം പ്രകാശമാകേണ്ട ദിക്കായി. 'ഇനിയിരുന്നാൽ പറ്റില്ല. വരുന്നതൊക്കെ വരട്ടെ, അകത്തുനിന്നു് ആരേ എങ്കിലും വിളിച്ചു ചോദിക്കുകതന്നെ' എന്നു തീർച്ചയാക്കി വാതുക്കൽചെന്നു മുട്ടി.

വാതിൽ തുറന്നതു അപ്പാത്തിക്കരിയാണു്. പുളിങ്ങോട്ടു നിത്യനായിരുന്നതുകൊണ്ടു ഗോവിന്ദനെ കണ്ടപ്പോൾ മനസ്സിലായി.

'എന്താ' പുളിങ്ങോട്ടു വിശേഷം ഒന്നും ഇല്ലല്ലോ? എന്നു ചോദിച്ചു.

'ഉവ്വു;. ഏമാന്നു് സുഖക്കേടു കുറച്ചധികമാണു്. ഞാൻ ഇവിടെ വന്നിട്ടു നേരം തെല്ലായി. വന്നപ്പോൾ ഇവിടുന്നു പുറത്തേയ്ക്കു ഇറങ്ങിയിരിക്കയാണെന്നാണു കേട്ടതു്.

'ആരു പറഞ്ഞു?'

'ഒരു വാലിയക്കാരൻ.'

'പേരെന്ത്?'

'ചോദിച്ചിട്ടു പറഞ്ഞില്ല'.

'അവനെവിടെ?'

'ഞാനൊന്നു മയങ്ങി ഉണൎന്നപ്പോൾ കണ്ടില്ല'.

'അവനെവിയെയാണു കിടന്നിരുന്നതു്?'

'ഈ ഇറയത്തുതന്നെ'.

'എയ്! എന്നാൽ എന്റെ ശിഷ്യനല്ല. അവൻ അകത്താണു കിടന്നിരുന്നതു്. തെണ്ടിനടക്കുന്ന വികൃതികൾ വല്ലവരും ആയിരിക്കാം. ആകട്ടെ, ഞാൻ ചായകഴിഞ്ഞിട്ടു പുറപ്പെട്ടാൽ പോരേ?

'ഇപ്പോൾതന്നെ കൂട്ടിക്കൊണ്ടുവരണമെന്നു പറഞ്ഞാണു് കുഞ്ഞിരാമമേനോൻ എന്നെ അയച്ചതു്.'

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/12&oldid=173895" എന്ന താളിൽനിന്ന് ശേഖരിച്ചത്