Jump to content

താൾ:ഭാസ്ക്കരമേനോൻ.djvu/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
131


അനുഭവിച്ചറിവാൻ ഇടവന്നപ്പോഴേ മനസ്സിലായുള്ളു. മൊയ്തുവിനു വാസ്തവം മനസ്സിലായതിന്റെ ശേഷം പൊരുതുവാൻ നിന്നതുമില്ല. വെള്ളത്തിൽ ചാടി മുങ്ങുന്നതുവരെ ഞാനും കൂടെയുണ്ടായിരുന്നു. പിന്നത്തെ കഥ എന്തോ!'

'കുമാരൻനായർ ഈ സമയത്തെവിടെയായിരുന്നു? എന്നു ഇൻസ്പെക്ടരും, 'നിങ്ങൾ പിന്നെ എന്തു ചെയ്തു'വെന്നു അപ്പാത്തിക്കരിയും ഒപ്പം ചോദ്യം ചെയ്തു.

കുമാരൻനായർ അയ്യപ്പൻനായരുടെ ഉടപ്പിറന്നവളുമായി ശിവൻകാട്ടിൽ സംസാരിച്ചിരിക്കുകയായിരുന്നു. ഞാൻ ഉപായത്തിൽ ചില അന്വേഷണം നടത്തുവാനുള്ള സൗകൎയ്യത്തിന്നും അയ്യപ്പൻനായരെ കബളിപ്പിക്കുവാനും വേണ്ടി ഗൂഢമായിട്ടു സഞ്ചരിക്കുവാനും തീർച്ചയാക്കി. മൊയ്തുവിന്റെ കയ്യിൽനിന്നു കിട്ടിയ ലക്കോട്ടു പരിശോധിച്ചപ്പോൾ ആനന്ദപുരം അതൃത്തിയിലുള്ള വരിയൂർ എന്ന തപാലാഫീസിലെ കൂടുതൽ മുദ്രയാണു കണ്ടതു്. അവിടുത്തെ തപാൽമാസ്റ്റർ എനിക്കു വേണ്ടീട്ടുള്ള ഒരാളാണു്. അയ്യപ്പൻനായരുടെ ആകൃതി ഞാൻ തപാൽ മാസ്റ്റരെ മനസ്സിലാക്കിയപ്പോൾ ആ ഛായയിൽ ഒരാൾ അവിടെ ചിലപ്പോൾ വരാറുണ്ടെന്നു അദ്ദേഹം പറഞ്ഞു. എന്നിട്ടു അദ്ദേഹത്തിന്റെയും എന്റെ ശിഷ്യന്റെയും സഹായത്തോടുകൂടി ആ ആഫീസിൽ വരവു ചെലവുള്ള ലക്കോട്ടുകൾ ഒക്കെ പതിവായിട്ടു പരിശോധിച്ചുകൊണ്ടുവന്നു. ആ കാലങ്ങളിൽ എന്റെ ശിഷ്യൻ തപാൽമാസ്റ്റരുടെ ശിഷ്യനായിട്ടാണു് നടിച്ചുവന്നിരുന്നതു്. പന്ത്രണ്ടാംതീയതി എളവല്ലൂൎക്കുള്ള തപാൽ പരിശോധിക്കുമ്പോൾ ഒരെഴുത്തു കണ്ടെത്തി. ലക്കോട്ടിന്റെ സമ്പ്രദായവും കൈയക്ഷരവും എന്റെ കൈയിലുണ്ടായിരുന്നതിനോടു ഒത്തിരുന്നു. പക്ഷേ, മേൽവിലാസത്തിൽ ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/137&oldid=173914" എന്ന താളിൽനിന്ന് ശേഖരിച്ചത്