പിരിഞ്ഞു. അപ്പോൾ എട്ടുമണി പത്തുമിനിട്ടായി. ഇതിനു സാക്ഷി കുമാരൻനായരുടെ വാച്ചുതന്നെ. ഒരാൾ മരുന്നുകൊണ്ടുപോയല്ലോ. അയാൾ വീട്ടിൽചെന്നു ഉണ്ടുവെന്നു വരുത്തി അകത്തുപോയിക്കിടന്നു. മറ്റെല്ലാവരും ഉറങ്ങേണ്ട സമയമായപ്പോൾ അടുക്കളിൽ ചെന്നു കിണറ്റിൻകരെയുള്ള തുടിയിന്മേൽ പിടിച്ചു പുറത്തേക്കു കടന്നു. ഇതിനു വീട്ടിൽ താമസിക്കുന്ന ഒരു ശിഷ്യൻതന്നെയാണു സാക്ഷി.
'ശിഷ്യനെങ്ങിനെയാണു് ഇതു കണ്ടെത്തിയതു്' എന്നു ചോദിക്കേണ്ട ആവശ്യം അപ്പത്തിക്കരിയുടേതായിരുന്നു.
'രുചിക്ഷയം കണ്ടാൽ പുറത്തേക്കു ചാടുന്ന ദിവസമാണെ'ന്നു കുറേദിവസംമുമ്പുതന്നെ ശിഷ്യൻ തീർച്ചപ്പെടുത്തീട്ടുണ്ടത്രെ. വീട്ടിലെ 'വല്യജമാന്നു' ഇതിനെപ്പറ്റി കുറച്ചേതാണ്ടൊക്കെ രൂപമുണ്ടെന്നുകൂടി കേട്ടു.
'ശങ്കരൻ കുറെ സ്ത്രൈണനായിരുന്നു. ഒട്ടും വികൃതിയല്ല. ഈ കേസ്സിൽ അവനെന്താണു് പിഴച്ചതു്?' എന്നു വീണ്ടും ചോദിക്കാതിരിപ്പാൻ അപ്പാത്തിക്കരിക്കു മനസ്സുവന്നില്ല.
'ശങ്കരമേനവന്റെ മരണം ഒടുക്കത്തെ സംഗതിയല്ലെ അതു ഞാൻ പിന്നെപ്പറയാം. വഷമരുന്നെടുത്തിട്ടു അയാളും കൂട്ടുകാരനുംകൂടി അർദ്ധരാത്രി പന്ത്രണ്ടുമണിക്കല്പംമുമ്പു് പുളിങ്ങോട്ടുചെന്നു. ഇതിൽ ആദ്യത്തേ ആൾക്കു എം.കെ. ഗോവിന്ദപ്പണിക്കരെന്നും, രണ്ടാമനു് കെ. അയ്യപ്പൻനായരെന്നും പേരെന്നിരിക്കട്ടെ. അടുക്കളയും മതില്ക്കെട്ടുംകൂടി ചേരുന്ന മുക്കിൽകൂടിയാണു അവർ അകത്തേക്കു കേറിക്കടന്നതു്. അയ്യപ്പൻ നായരുടെ