താൾ:ഭാസ്ക്കരമേനോൻ.djvu/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
123


തുടച്ചുവയ്ക്കാനാവട്ടെ രോഗികളെ ഉപദ്രവിക്കാതെ നടക്കാനാവട്ടെ ക്ഷമയുണ്ടായില്ല. ഇയാൾ ശല്യപ്പെടുത്തിയ രോഗിയുടെ നിലവിളി കമ്പൗണ്ടർ പുറത്തുപോയി വരുമ്പോൾ കേട്ടുവെങ്കിലും സാധാരണയായിട്ടു വിചാരിച്ചതിനാൽ അത്ര ശ്രദ്ധവെച്ചില്ല.

'കുമാരൻനായരല്ലെ കമ്പൌണ്ടരെ മാറ്റി നിറുത്തിയതു?' എന്ന ചോദ്യംമൂലമാണു ഇൻസ്പെക്ടരുടെ മൌനത്തിനു ഭംഗം വന്നതു്.

'കുമാരൻനായരും കമ്പൗണ്ടരുംകൂടി ആസ്പത്രിക്കു പുറത്തു സംസാരിച്ചുനില്ക്കുമ്പോഴാണു് ആൾ കമ്പൌണ്ടരുടെ അകത്തു കടന്നതു്. പക്ഷേ, കുമാരൻനായർ ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല. ഉടപ്പിറന്നവളുടെ നിർബന്ധംകൊണ്ടാണു പണയപ്പണ്ടം അന്നു രാത്രിതന്നെ കുമാരൻനായൎക്കെടുപ്പിക്കേണ്ടിവന്നതു്.

'ഇതിൽ ശങ്കരനെന്താണു് പിഴച്ചതു്?' എന്നു അപ്പാത്തിക്കരിയും സംവാദത്തിൽ പങ്കുകൊള്ളുവാൻ തുടങ്ങി.

'ശങ്കരമേനവന്റെ മരണം ഒടുക്കത്തെ സംഗതിയാണു്. അതു ഞാൻ അവിടെ വരുമ്പോൾ പറയാം. പണയംവെച്ച ആളും അമ്മുവിനെക്കൊണ്ടു കുമാരൻനായരോടു പറയിപ്പിച്ച ആളും വേറെയാണു്. ഈ ആൾ തന്നെയാണു വിഷമരുന്നപഹരിക്കുന്നതിൽ സഹായിച്ചിട്ടുള്ളതും. കുമാരൻനായരുടെ സഹായമുണ്ടായിരുന്നുവെങ്കിൽ ഇത്ര പരിഭ്രമിച്ചു മരുന്നെടുക്കേണ്ടിവരികയില്ലായിരുന്നു.'

'ആരാതു്? കാൎയ്യസ്ഥനൊ, കുഞ്ഞിരാമൻനായരോ?'

'ഊരും പേരും ഞാൻ വഴിയെ പറഞ്ഞോളാം. കുമാരൻനായർ പത്തുമിന്നിട്ടേ കമ്പൌണ്ടരായിട്ടു സംസാരിച്ചു നിന്നിട്ടുള്ളു. കാര്യം കഴിഞ്ഞപ്പോൾ അദ്ദേഹം

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/129&oldid=173905" എന്ന താളിൽനിന്ന് ശേഖരിച്ചത്