Jump to content

താൾ:ഭാസ്ക്കരമേനോൻ.djvu/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
122


അപ്പാത്തിക്കരിയെ സമാധാനപ്പെടുത്തുവാൻ പുറപ്പെട്ടാൽ പ്രാപ്തനായിത്തീരുന്നു! മുഖത്തോടുമുഖം നോക്കിക്കൊണ്ടു മൂകന്മാരെപ്പോലെ നിന്നിരുന്ന ഇവരെ ഈ ദുർഘടസ്ഥിതിയിൽനിന്നു രക്ഷപ്പെടുത്താൻ സ്റ്റേഷനാപ്സർ തന്നെ സഹായിക്കേണ്ടിവന്നു. അദ്ദേഹം ഇവരുടെ അടുത്തുവന്നു.

'ഇനി നിങ്ങൾ ഈ കാൎയ്യത്തെപ്പറ്റി വിചാരിച്ചു വ്യസനിച്ചിട്ടു ഫലമുണ്ടെന്നു തോന്നുന്നില്ല. സംഗതികളെല്ലാം ഞാൻ അന്വേഷിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ കറച്ചധികം വിസ്തരിപ്പാനുള്ളതുകൊണ്ടു സൌകൎയ്യമായിട്ടൊരു ദിക്കിൽ പോയിരുന്നിട്ടാണെങ്കിൽ നന്നായിരുന്നു' എന്നു സാവധാനത്തിൽ പറഞ്ഞതുകേട്ടു് അപ്പാത്തിക്കരി അദ്ദേഹത്തിന്റെ ആഫീസുമുറിയിലേക്കു വഴികാണിച്ചു. ഇൻസ്പെക്ടരും അപ്പാത്തിക്കരിയും അകത്തു കടന്നു ഓരോ ചാരുകസാലയിൽ ഇരുന്നതിന്റെ ശേഷം ഇൻസ്പെക്ടരുടെ അനുവാദത്തോടുകൂടി, സ്റ്റേഷനാപ്സരും ഒരു ചൂരക്കസാലയിൽ ഇരുന്നു. എന്നിട്ടു അടുത്തു കിടക്കുന്ന മേശയുടെ വക്കു തലോടിക്കൊണ്ടു ഇപ്രകാരം ആരംഭിച്ചു:—

'ഈ മരണവും കിട്ടുണ്ണിമേനവന്റെ കേസ്സിനോടു സംബന്ധിച്ചതുതന്നെയാണു്' എന്നു പറഞ്ഞു കുറച്ചുനേരം മിണ്ടാതിരുന്നു, കേട്ടിരിക്കുന്നവരും മൌനത്തെ ഉപേക്ഷിച്ചില്ല.

'ഇക്കഴിഞ്ഞ അഞ്ചാംതീയതി രാത്രി എട്ടുമണി പത്തുമിന്നിട്ടിനു ഒരാൾ കമ്പൗണ്ടരുടെ അറിവകൂടാതെ ആസ്പത്രിയിൽനിന്നു 'പ്രൂസിക്ക് ആസിഡ്' എന്ന വിഷമരുന്നു കട്ടുകൊണ്ടോടി. ഇയാൾ രോഗികൾ കിടക്കുന്ന മുറിയിൽ കൂടിയാണു അകത്തേക്കു കടന്നതു്. തിരിയെപോന്നതും പരിഭ്രമത്തിന്റെ ശക്തികൊണ്ടു മരുന്നുകുപ്പി

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/128&oldid=173904" എന്ന താളിൽനിന്ന് ശേഖരിച്ചത്