താൾ:ഭാസ്ക്കരമേനോൻ.djvu/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
121


ഇൻസ്പെക്ടരും ആളുകളും അമ്പലക്കാട്ടു ചെന്നു കയറിയപ്പോൾ സ്റ്റേഷനാപ്സരുടെ ശിഷ്യനും പോലീസ്സുകാരനും നാലുകെട്ടിൽനിന്നു കോലായിലേക്കു കടക്കുന്ന വാതലിന്റെ ഇരുഭാഗത്തും കൂടിയിരിക്കുന്നു. അപ്പാത്തിക്കരി നടുമുറ്റത്തിന്റെ വക്കത്തു വല്ലഴിയിന്മേൽ കൈകൊടുത്തു കൈയിന്മേൽ തലയും ചാച്ചു് ചിന്താക്രാന്തനായിട്ടു കാലു പിണച്ചു നിൽക്കുന്നുണ്ടു്. അദ്ദേഹത്തിന്റെ ഭാൎയ്യ അടുത്തുള്ള തൂണിന്മേൽ ചാരിയിരുന്നു് കണ്ണീരിൽ കുളിക്കുന്നുമുണ്ടു്. സ്റ്റേഷനാപ്സർ വാതുക്കൽ നിന്നിരുന്നവരോടു സംസാരിച്ചതും ശങ്കരമേനോൻ മരിച്ചുകിടക്കുന്ന അകം തുറന്നു നോക്കിയതും അപ്പാത്തിക്കരിയാകട്ടെ ഭാൎയ്യയാകട്ടെ അറിയാഞ്ഞതെന്തുകൊണ്ടാണെന്നു പുത്രദുഃഖമനുഭവിച്ചിട്ടുള്ള മാതാപിതാക്കന്മാരെപ്പോലെ മറ്റാൎക്കാകുന്നു പൂൎണ്ണമായി അറിവാൻ കഴിയുന്നതു്? നാലുകെട്ടിലേക്കു കടക്കുന്ന ഇൻസ്പെക്ടരുടെ ബൂട്ട്സിന്റെ ശബ്ദം കേട്ടാണു് അപ്പാത്തിക്കരി തിരിഞ്ഞുനോക്കിയതു്. ആ മാത്രയിൽ അദ്ദേഹത്തിന്റെ നയനങ്ങളിൽനിന്നു പൊടുന്നനെ പുറപ്പെട്ട അശ്രുധാരയെ ഒതുക്കിനിറുത്തുവാൻ മനസ്സിൽ കത്തിക്കാളുന്ന വ്യസനം അദ്ദേഹത്തിനെ അനുവദിച്ചില്ലെന്നേ പറയേണ്ടതുള്ളു. സ്റ്റേഷനാപ്സരെ കണ്ടതുമുതൽ ഇൻസ്പെക്ടരുടെ കാഴ്ചയും കേൾവിയും മറ്റും കേവലം സ്വപ്നപ്രായങ്ങളായിത്തീൎന്നു. അമ്പലക്കാട്ടേക്കുള്ള വരവുതന്നെ വാസ്തവത്തിൽ സ്വപ്നാടനമെന്നേ പറഞ്ഞുകൂടു. അവിടെ വന്നതിന്റെ ശേഷം നടന്നതും മുഴുവനും നടന്നിരുന്നതും കുണ്ടുണ്ണിനായരെച്ചൊല്ലിയേടത്തോളം സ്വപ്നത്തിൽ സ്വപ്നമെന്നല്ലാതെ മറ്റൊന്നു പറവാൻ കാണുന്നില്ല. ഈ സ്ഥിതിയിൽ ഇൻസ്പെക്ടരുണ്ടോ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/127&oldid=173903" എന്ന താളിൽനിന്ന് ശേഖരിച്ചത്