താൾ:ഭാസ്ക്കരമേനോൻ.djvu/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
125


കൈയിൽ ഒരു വലിയ വടിയുണ്ടായിരുന്നു. അതിനെ ജനാലയുടെ അഴികളുടെ ഇടയിൽക്കൂടിക്കടത്തി ഒവറയിലേക്കു കടക്കുന്ന വാതിലിന്റെ സാക്ഷ കുത്തിത്തുറന്നു. പിന്നത്തെ പ്രവൃത്തി നടത്തിയതു ഗോവിന്ദപ്പണിക്കരാണു്! അപ്പോൾ അയ്യപ്പൻ നായർ വടി എറക്കാലിൽ കുത്തിനിൎത്തി ഓവറയുടെ പുറഞ്ചുമരിനോടു ചേൎന്നുനിന്നതേയുള്ളു. പണിക്കർ കിട്ടുണ്ണിമേനവന്റെ അകത്തുകടന്നു ചുക്കുവെള്ളക്കിണ്ടിയിൽ വിഷമരുന്നു ധാരാളം കൊണ്ടിട്ടു. അതിന്റെ ശേഷം മേശപ്പുറത്തിരുന്ന ലക്കോട്ടിൽനിന്നു് എഴുത്തെടുത്തു ലെക്കോട്ടവിടെത്തന്നെ വച്ചു. എന്നിട്ടു പുറത്തേക്കു കടന്നു് ഇറയത്തു കാത്തുനിന്നു. ഏകദേശം പന്ത്രണ്ടുമണി കഴിഞ്ഞപ്പോൾ കിട്ടുണ്ണിമേനവൻ ഉണൎന്നു വെള്ളമെടുത്തു കുറച്ചുകുടിച്ചപ്പോൾ ദുസ്വാദു തോന്നീട്ടോ കൈകുടഞ്ഞിട്ടോ കിണ്ടി മേശപ്പുറത്തിട്ടു. അത്രമാത്രമേ എടയുണ്ടായുള്ളു. അപ്പോഴേക്കും ബോധക്ഷയത്തോടുകൂടി അദ്ദേഹം കിടക്കയിൽ വീണു. കിണ്ടിയുടെ ശബ്ദംകേട്ടു അയ്യപ്പൻനായർ ഓവറയിൽ കടന്നു ചെരിച്ചു നോക്കിയപ്പോൾ കിട്ടുണ്ണിമേനവന്റെ പ്രാണപരാക്രമമായിരുന്നു. വേഗം അകത്തു കടന്നു വിളക്കൂതി ലക്കോട്ടു കൈയിലെടുത്തു. എന്നിട്ടു കിണ്ടിയിലെ വെള്ളവും കളഞ്ഞു വച്ചിട്ടാണു ഓവറയിലേക്കു കടന്നതു്. അപ്പോൾ അവിടെ ഒഴിച്ചിട്ടുള്ള മരുന്നു വെള്ളത്തിൽ കാലടികൾ പതിയുന്നതുകൊണ്ടുള്ള വൈഷമ്യം ആലോചിച്ചില്ല. ഇരുട്ടുകുഴിയിൽകൂടി ചുമരിന്മേൽ പിടിച്ചു പുറത്തേക്കു് കടക്കുന്ന സമയം തോൎത്തുമുണ്ടു തൂക്കുന്ന കോലു തട്ടിക്കളഞ്ഞതും വകവച്ചില്ല. ഇരുട്ടത്തു ചുമരു തടയുമ്പോൾ കൈകൾ തോളിനു മീതെ പൊങ്ങാറില്ലെന്നു് ഞാൻ ധരിച്ചിട്ടുള്ളതുകൊണ്ടു അയ്യപ്പൻനായരുടെ പൊക്കം ഞാൻ കണക്കാക്കി ഏകദേശം അഞ്ചടി

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/131&oldid=173908" എന്ന താളിൽനിന്ന് ശേഖരിച്ചത്