താൾ:ഭാസ്ക്കരമേനോൻ.djvu/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
116


'ഞാൻ നാളെക്കാലത്തുതന്നെ വീട്ടിൽ വരാം' എന്നതുകേട്ടു ബാലകൃഷ്ണമേനവനു ക്ഷമയില്ലാതായി.

'ആട്ടെ, ഒസ്യത്തു കൊണ്ടുവന്നിട്ടുണ്ടോ? അതു പറയൂ'.

'ഉവ്വ്' എന്നു പറഞ്ഞെടുത്തു കാണിച്ചുകൊടുത്തു.

'നോക്കട്ടെ' എന്നു പറഞ്ഞു ബാലകൃഷ്ണമേനോൻ കൈനീട്ടി. ശങ്കരമേനോൻ കൊടുത്തില്ല. ബാലകൃഷ്ണമേനവന്റെ മുഖത്തു നിന്നു കണ്ണെടുക്കാതെകണ്ടു്,

'വരു, നമ്മൾക്കു ചേരിപ്പറമ്പിലേക്കു പോവാം' എന്നു പറഞ്ഞു.

'എന്താ, എന്നെ വിശ്വാസമില്ലാണ്ടായോ? ഈ വടികൊണ്ടു തലക്കൊരു തട്ടുതന്നിട്ടു അതിപ്പോൾ ഞാനിങ്ങോട്ടു തട്ടിപ്പറിച്ചാലോ എന്നു 'സാമം'വിട്ടു 'ഭേദ'ത്തിലേക്കു ചാടി. അപ്പോൾ ശങ്കരമേനോൻ—

'എന്നാലെന്താ, പ്രാണനങ്ങോട്ടുപോകും; എന്റെ കാൎയ്യവും സാധിക്കും' എന്നു ഒരിക്കൽകൂടി ഭീഷണിപ്പെടുത്തി. പക്ഷെ മുഖത്തെ സ്തോഭത്തിനു ഒരു വ്യത്യാസവും വരുത്തിയില്ല.

'ഇതുകൊണ്ടൊന്നും പേടിക്കില്ല' എന്നു വീരവാദം പറഞ്ഞു ഒന്നുകൂടി പിന്നാക്കം മാറിയപ്പോൾ ശങ്കരമേനവന്റെ മുഖത്തു ഒരുതുള്ളി ചോരയില്ല. എങ്കിലും ഇതെല്ലാം കളിയായേക്കാമെന്ന ആശകൊണ്ടു തിരിച്ചോടുവാനും ധൈൎയ്യംവന്നില്ല.

'എന്നാലൊ മിടുക്കൊന്നുകാണട്ടെ' എന്നു കണ്ണുരുട്ടി മിഴിച്ചു വടി ഉയൎത്തിയപ്പോൾ ശങ്കരമേനവന്റെ ശൌൎയ്യമെവിടെ, മേനവനെവിടെ' അയ്യോ, രക്ഷിക്കണെ എന്നു നിലവിളിച്ചുകൊണ്ടു തിരിഞ്ഞോടുവാൻ ഭാവിച്ചപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/122&oldid=173898" എന്ന താളിൽനിന്ന് ശേഖരിച്ചത്