Jump to content

താൾ:ഭാസ്ക്കരമേനോൻ.djvu/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
117


വേരുതടഞ്ഞു മാറടിച്ചുവീണു. ആ നിമിഷത്തിൽ ബാലകൃഷ്ണമേനവന്റെ വടിയും കീഴ്പോട്ടുവന്നു. ഇനിയെന്താ ഒരു മാത്രകൂടി വേണ്ട, എന്നാൽ നിസ്സഹായനായിട്ടു കമഴ്ന്നു കിടക്കുന്ന ആ ജീവിയുടെ കഥ തീൎന്നു. പക്ഷേ അതിനു സംഗതിവന്നോ, ഇല്ലയോ എന്നു അറിവാനിടയാകുന്നതിനുമുമ്പു രാമബാണംപോലെ ചെടികളുടെ ഇടയിൽകൂടി ഒരു വിറകുകൊള്ളി ആയത്തിൽ വന്നു കൈകളുടെ കുഴകളിൽ കൊണ്ടതോടുകൂടി ബലകൃഷ്ണമേനവന്റെ വടി കൈയിൽനിന്നു തെറിച്ചകലെച്ചെന്നു വീണു.

അവസരോചിതമായ ഈ പൊടിക്കൈ പ്രയോഗിക്കത്തക്കവണ്ണം സാമൎത്ഥ്യമുള്ള പുരുഷൻ നമ്മുടെ സ്റ്റേഷനാപ്സർ ഭാസ്ക്കരമേനവനല്ലാതെ മറ്റാരുമാവില്ലെന്നു പലവിധത്തിലും വായനക്കാർ ഊഹിച്ചിരിക്കാം. അദ്ദേഹം ശിഷ്യനോടുകൂടി അരങ്ങത്തു പ്രവേശിച്ചപ്പോൾ അവിടെ കൂടിയാടിയിരുന്ന രണ്ടുപേരും ആട്ടം നിറുത്തിപ്പോയിക്കഴിഞ്ഞു. 'കിട്ടുണ്ണി' എല്ലാം പറഞ്ഞുവെച്ചിട്ടുള്ള പോലെ, എന്നു ശിഷ്യനു കല്പനകൊടുത്തിട്ടു സ്റ്റേഷനാപ്സർ താഴെ വീണുകിടക്കുന്ന വടിയും കയ്യിലെടുത്തു ബാലകൃഷ്ണമേനവന്റെ മഠത്തിലേക്കു, നടക്കുകയല്ല ഓടുകയാണു ചെയ്തതു്. അവിടെച്ചെന്നപ്പോൾ പടിതുറന്നിട്ടില്ല. വേലിചാടി അകത്തു കടന്നപ്പോൾ മഠം പൂട്ടിയിരിക്കുന്നു. വേഗം നാലുപുറവും പരിശോധിച്ചതിന്റെ ശേഷമേ സ്റ്റേഷനാപ്സർ നല്ലവണ്ണം ശ്വാസം വിട്ടിട്ടുള്ളു. അന്നത്തെ രാത്രിയിലെ വേല ഒരുവിധം ഇങ്ങനെ കലാശിപ്പിച്ചതിന്റെശേഷം കിട്ടുണ്ണിമേനവനെ പറ്റിച്ചു തറവാടിനേയും തോല്പിച്ചു ആയിരത്തിൽചില്വാനം ഉറുപ്പിക ചിലവിട്ടു പണി തീർപ്പിച്ചിട്ടുള്ള ആ മഠത്തിൽ, 'അവനിവിടെ എത്തീട്ടില്ല.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/123&oldid=173899" എന്ന താളിൽനിന്ന് ശേഖരിച്ചത്