Jump to content

താൾ:ഭാസ്ക്കരമേനോൻ.djvu/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
115


അവിടെയുള്ള ഒരറ്റത്തു ചന്ദ്രരശ്മിക്കു പ്രവേശം കിട്ടുന്ന ഒരു ദിക്കിൽ, അമ്പലക്കാട്ടു ശങ്കരമേനോൻ ഭയപ്പെട്ടു കണ്ണടച്ചു നിൽക്കുന്നുണ്ടായിരുന്നു. അടുത്തുചെന്നു തോളത്തുകൈവച്ച സമയം ശങ്കരമേനോൻ ഞെട്ടി കണ്ണുതുറന്നു നോക്കിയപ്പോൾ തന്റെ മുമ്പിൽ കണ്ടതു ചേരിപ്പറമ്പിൽ ബാലകൃഷ്ണമേനവനെയാണു്. വരുവാനിത്ര വൈകിയതിനുള്ള പരിഭവമായിട്ടു, 'എന്നെ ഭയപ്പെടുത്തിക്കൊല്ലുവാനാണോ ഇവിടെ വരുത്തിയതു്?' എന്നു ചോദിച്ചു.

'ഇന്നുതന്നെ സംബന്ധംതുടങ്ങിക്കവാനുള്ള ഉത്സാഹമായിരുന്നു.'

'അയ്യോ, ഞാൻ മോതിരവും മറ്റും കൊണ്ടുവന്നിട്ടില്ലല്ലോ. ഓടിപ്പോയി എടുത്തുകൊണ്ടുവരാം' എന്നായി ശങ്കരമേനോൻ.

'പരിഭ്രമിക്കേണ്ട. ഇന്നിനി എങ്ങിനെയായാലും തരമാവവില്ല ദേവകിക്കുത്സാഹംതന്നെയാണു്. ആ കഴു ............ ഒഴിഞ്ഞപ്പോൾ കാൎയ്യമൊക്കെ സഫലമായി. പക്ഷെ അച്ഛനു മരണപത്രം മുമ്പേ കയ്യിൽകിട്ടണമത്രെ.'

'അച്ഛൻ എളവല്ലൂർ സ്റ്റേഷനിലല്ലെ?'

'അല്ല, ഇപ്പോൾ വീട്ടിലെത്തി.'

'എന്നാൽ നമ്മൾക്കു ചേരിപ്പറമ്പിലേക്കുപോവാം, ഞാനുംവരാം' എന്നെ ശങ്കരമേനോൻ വിട്ടൊഴിക്കില്ല.

'ഇന്നു നേരം കുറെയായല്ലൊ. എന്റെ കയ്യിൽ തന്നാൽ മതി. നാളെ ഞാൻ കൊടുത്തോളാം. നിങ്ങൾ നിങ്ങളുടെ അച്ഛനേയും മറ്റും കൂട്ടിക്കൊണ്ടു നാളെ വൈകുന്നേരം വീട്ടിൽ എത്തിയാൽ അവിടെയൊക്കെ തയ്യാരുണ്ടു്. നിങ്ങൾക്കു വല്ല ഒരുക്കങ്ങളും കൂട്ടാനുണ്ടെങ്കിൽ അമാന്തിക്കല്ലേ. ഒസ്യത്തിങ്ങു തന്നേക്കു.'

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/121&oldid=173897" എന്ന താളിൽനിന്ന് ശേഖരിച്ചത്