താൾ:ഭാസ്ക്കരമേനോൻ.djvu/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
113


ലക്കോട്ടിന്മേൽതന്നെ ചെന്നു പതിഞ്ഞു. മേനോൻ അതുകണ്ടു കയൎത്തു. 'ഈ വൃത്തികെട്ട കഴുക്കളെ തട്ടി നാടുകടത്തണം' എന്നു പറഞ്ഞുകൊണ്ടു ലക്കോട്ടൂരിയെടുത്തു സായ്പിന്റെ മുഖത്തു വലിച്ചെറിഞ്ഞു. ശകാരം കേട്ടിട്ടു സായ്പിന്നു യാതൊരു ഭാവഭേദവും ഉണ്ടായില്ല. ലക്കോട്ടു ധൎമ്മംകൊടുത്തതാണെന്നു വിചാരിച്ചു അതു പെറുക്കിയെടുത്തു് അതുകൊണ്ടുതന്നെയൊരു സലാം ചെയ്തു. എന്നിട്ടു കുപ്പായത്തിന്റെ ഒരു ദ്വാരത്തിൽനിന്നു കുറെ തീപ്പെട്ടിക്കോലോമറ്റോ തപ്പിയെടുത്തു ലക്കോട്ടിൽ കുത്തിനിറച്ചു ഒക്കെക്കൂടി വേറെയൊരു ദ്വാരത്തിലേക്കു തള്ളി.

"ഇതിനു പറഞ്ഞാലും മനസ്സിലാവില്ല" എന്നു പറഞ്ഞു മേനോൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി എഴുത്തുനീൎത്തി വായിച്ചുകൊണ്ടു നടക്കുവാൻ തുടങ്ങി. മേനോൻ കുറേദൂരം പോയപ്പോൾ സായ്പ് പതുക്കെ എഴുന്നേറ്റു പുറപ്പെട്ടു. ശങ്കരമേനോൻ സ്വന്തം വീട്ടിൽ ചെന്നുകേറി. അപ്പോൾ സായ്പു് എവിടേയോ മറഞ്ഞു. മേനോൻ രണ്ടാമതും പുറത്തേക്കിറങ്ങി, പുറപ്പെട്ടപ്പോൾ നിലാവു നല്ലവണ്ണം തെളിഞ്ഞു. സായ്പും നിഴൽപോലെ, കൂടീട്ടുണ്ടു്. മേനോൻ ആവേശം കൊണ്ടപോലെ ദൃഷ്ടിമുഴുവനും മുന്നോട്ടാക്കി മുറുകി നടന്നുതുടങ്ങിയപ്പോൾ സായ്പിന്റെ നടയും മുറുക്കിത്തുടങ്ങി. ഇങ്ങനെ ആറേഴു കുന്തപ്പാടിലധികം മുമ്പിട്ടുപോകുവാൻ ഇടകൊടുക്കാതെ മേനവനെ പിന്തുടൎന്നുകൊണ്ടു സായ്പു് പെരുവല്ലാപ്പാലത്തിന്മേൽ കയറിയപ്പോൾ മേനോൻ ശിവൻകാട്ടിലേക്കു കടക്കുന്നതുകണ്ടു ഒന്നുകൂടി വേഗം നടന്നു. പാലം കടന്നു തിരിഞ്ഞുനിന്നു രണ്ടു തീപ്പെട്ടിക്കോലുരച്ചു പൊക്കിക്കാണിച്ചിട്ടു പിന്നെയും മേനവനെത്തന്നെ ലാക്കുവച്ചു കാട്ടിൽ പ്രവേശിച്ചു. ഇവർ രണ്ടുപേരും മറഞ്ഞിട്ടു വളരെ താമസം

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/119&oldid=173894" എന്ന താളിൽനിന്ന് ശേഖരിച്ചത്